വ്രതം ആത്മീയ ഔന്നിത്യത്തിനു പാകമാക്കണം: മാണിയൂര്‍
ജിദ്ദ: റമദാനിലെ വ്രതാനുഷ്ടാനം സത്യവിശ്വാസികള്‍ ആത്മീയ ഔന്നിത്യം കൈവരിക്കാനും അത്യന്തികാമായി സ്വര്‍ഗലോകത്ത് ദൈവിക ദര്‍ശനത്തിന്റെ അനിര്‍വചനീയമായ സൗഭാഗ്യം നേടിയെടുക്കാനും പാകമാക്കണമെന്നു മാണിയൂര്‍ അഹ്മദ് മുസ്ലിയാര്. എസ്.വൈ.എസ് ജിദ്ദ കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ദുആ മജിലിസില്‍ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം. കേവലം അന്നപാനീയങ്ങള്‍ വര്‍ജിച്ച് പകല്‍ പട്ടിണി കിടക്കുകയും മത്സരബുദ്ധിയോടെ രാത്രി മുഴുവനും ഭക്ഷണത്തോടു പകരം വീട്ടുകയും ചെയ്യുന്നതു കൊണ്ട് നോമ്പിന്റെ ആത്മീയമോ ശാരീരികമോ സാമൂഹികമോ ആയ ലക്ഷ്യത്തിലെത്താന്‍ സാധ്യമല്ല. മറിച്ച് അന്നപാനീയങ്ങളോട് അകലം പാലിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ ഓരോ അവയവങ്ങളെയും പൂര്‍ണമായും തിന്മകളില് നിന്നും പൈശാചിക പ്രേരണകളില്‍ നിന്നും മുക്തമാക്കി ദൈവഭക്തി മുറുകെപിടിച്ചു ഉപവസിച്ചാല്‍ മാത്രമേ നോമ്പിന്റെ പ്രതിഫലമായി അല്ലാഹു വാഗ്ദത്തം ചെയ്ത അവന്റെ ദിവ്യ ദര്‍ശനത്തിനു ഭാഗ്യം ലഭിക്കൂവെന്നും മാണിയൂര്‍ അഹ്മദ് മുസ്ലിയാര് വ്യക്തമാക്കി.
അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാങ്കടവ് അധ്യക്ഷനായി. അബ്ദുല്ല ഫൈസി കൂളപ്പറമ്പ്, അലി മൗലവി നാട്ടുകല്‍, അബ്ദുല്ല കുപ്പം, ഷംസുദീന്‍ പായത്ത്, അഷ്റഫ് തില്ലങ്കേരി, അഷ്റഫ് കോയിപ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."