താവം റയില്‍വേ മേല്‍പ്പാലം മന്ദഗതിയില്‍
പഴയങ്ങാടി: താവം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം മന്ദഗതിയില്‍. കെ.എസ്.ടി.പിക്കു നിര്‍വഹണ ചുമതലയുള്ള പദ്ധതിയാണ് നീളുന്നത്.
മഴകനത്തതോടെ ഇതുവഴിയുളള ഗതാഗതകുരുക്ക് രൂക്ഷമായി. പ്രശ്‌നം രൂക്ഷമായതോടെ വിവിധ സംഘടനകള്‍ സമരമുഖത്തേക്കിറങ്ങിയിട്ടുണ്ട്. 2013 ജൂണ്‍ ഒന്നിനാണു പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തിയാക്കുമെന്നാണ് കരാര്‍ വ്യവസ്ഥ.
എന്നാല്‍ വര്‍ഷം നാല് പൂര്‍ത്തിയായിട്ടും റോഡ് നിര്‍മ്മാണവും താവം മേല്‍പാലനിര്‍മ്മാണവും എങ്ങുമെത്തിയില്ല. മഴശക്തമായതോടെ താവം മേഖലയില്‍ റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഇതോടെ ഇതുവഴിയുളള ബസ് സര്‍വിസ് റെയില്‍വേഗേറ്റ് കടമ്പ കടന്നു കിട്ടാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുകയാണ്.
ബസ് ഓണഴ്‌സ് അസോസിയേഷന്‍ 15മുതല്‍ പ്രദേശത്തെ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാപ്പനിശേരി മേല്‍പാലത്തിന്റെയും താവം മേല്‍പാലത്തിന്റെയും പ്രവര്‍ത്തി ഒരുമിച്ചാണ് തുടങ്ങിയതെങ്കിലും പാപ്പിനിശേരി മേല്‍പാലത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ വാഹനം കടന്ന് പോകാന്‍തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."