കര്‍ണ്ണാടകയില്‍ ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ തകര്‍ന്ന് വീണു
ബംഗളൂരു : കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ (ഡി.ആര്‍.ഡി.ഒ) ഡ്രോണ്‍ തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് സംഭവം.
ചിത്രദുര്‍ഗ ജില്ലയിലെ ജോഡിചിക്കനെഹള്ളിയിലെ കാര്‍ഷിക മേഖലയിലെ വയലിലേക്കാണ് ആളില്ലാ ആകാശ വാഹനം (യു.എ.വി) വീണത്. ഡി.ആര്‍.ഡി.ഒ അധികൃതര്‍ സ്ഥലത്തെത്തി. ഡി.ആര്‍.ഡി.ഒ യുടെ ടെസ്റ്റ് റേഞ്ച് ചിത്രദുര്‍ഗ ജില്ലാ ആസ്ഥാനത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്
ആളില്ലാത്തതും ആളുള്ളതുമായ വിമാനങ്ങള്‍ക്ക് ഡി.ആര്‍.ഡി.ഒ നടത്തുന്ന ഔട്ട് ഡോര്‍ ടെസ്റ്റിംഗും വിലയിരുത്തല്‍ സൗകര്യവുമാണ് ചല്ലക്കരെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലുള്ളത് (എടിആര്‍). ഇത്തരത്തില്‍ ടെസ്റ്റ് ട്രയല്‍ നടത്തുന്നതിനിടയിലാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. പരീക്ഷണം പരാജയപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
സംഭവസ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡ്രോണ്‍ വയലില്‍ തകര്‍ന്ന് വീണെങ്കിലും വയലില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."