കേസ് നേരിടാനുള്ള തെളിവുണ്ടെന്ന് വിജയ്മല്യ
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യക്ക് ബ്രിട്ടന് കോടതി ജാമ്യം നീട്ടി. ഡിസംബര്‍ നാലു വരെയാണ് കോടതി മല്യക്ക് ജാമ്യം അനുവദിച്ചത്. 13 കേസുകളിലായി 9,000 കോടിയുടെ തട്ടിപ്പ് നടത്തിയ മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള കേസിലാണ് വിചാരണ നേരിടുന്നത്. വെസ്റ്റ് മിന്‍സ്റ്റര്‍ ചീഫ് മജിസ്ട്രേറ്റ് എമ ലൂയിസ് ആര്ബ്യതനറ്റാണ് മല്യക്ക് ജാമ്യം അനുവദിച്ചത്. ജൂലൈ ആറിനാണ് അടുത്ത വിചാരണ നടക്കുന്നത്.
കോടതിയിലെത്തിയത് നിയമപരമായ ബാധ്യതയെ തുടര്‍ന്നാണെന്ന് കോടതി വളപ്പില്‍ സംസാരിക്കവെ മല്യ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കേസിന് ആവശ്യമായ തെളിവുകള്‍ കൈയിലുണ്ടെന്നും മല്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് കൂടുതല്‍ പ്രസ്താവന നടത്താന്‍ ഇല്ലെന്നും താന്‍ പറയുന്നതിനൊക്കെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയാഘോഷത്തിനായി പോവുകയാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്കാന് മല്യ തയാറായില്ല.
ഇന്ത്യന്‍ ബാങ്ക് ഇടപാടുകളില്‍ വെട്ടിപ്പ് നടത്തിയ മല്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ലണ്ടനില്‍ കഴിയുകയാണ്. ഇന്ത്യയില്‍ നിന്ന് തട്ടിപ്പ് നടത്തി നാടുവിട്ട കേസില്‍ ഏപ്രില്‍ 18നായിരുന്നു സ്കോട്ലന്ഡ് യാര്‍ഡ് പൊലിസ് മല്യയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."