HOME
DETAILS
MAL
യുദ്ധദുരിതത്തിനൊപ്പം കോളറയും; യമനികളുടെ സ്ഥിതി ഭീകരം
backup
June 13 2017 | 23:06 PM
റിയാദ്: യുദ്ധക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്ന യമനിലെ ജനവിഭാഗത്തിന് മരണദൂതുമായി കോളറ. അനിയന്ത്രിതമായി കോളറ പടര്‍ന്നുപിടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 923 പേരാണ് കോളറ മൂലം മരണത്തിന് കീഴടങ്ങിയത്. 124,000 ആളുകള്‍ ഇതിന്റെ വൈറസ് ബാധയിലുമാണെന്നാണ് പ്രാദേശിക സംഘടനകളുടെ കണക്കുകള്‍. ലോകാരോഗ്യ സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുന്‍ കാല കണക്കുകളെ അപ്രസക്തമാകുന്നതാണ് പുതിയ കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 800 ആളുകള്‍ മരിക്കുകയും ഒരു ലക്ഷം ആളുകള്‍ക്ക് ഇതിന്റെ വൈറസ് ബാധയേറ്റ് ഭവിഷ്യത്ത് അനുഭവിച്ചു കൊണ്ട@ിരിക്കുകയും ചെയ്യുന്നുണ്ട. മരിച്ചവരില്‍ 46 ശതമാനം 15 വയസിന് താഴെയുള്ള കുട്ടികളാ ണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."