പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചു: വേനപ്പാറ സ്‌കൂള്‍ വിഷയം ഒത്തുതീര്‍പ്പാക്കി
ഓമശ്ശേരി: രക്ഷിതാക്കള്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഓമശ്ശേരി വേനപ്പാറ ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പായി.
ഇതനുസരിച്ച് മദ്‌റസാ സമയം നഷ്ടമാകുന്ന രീതിയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ നേരത്തെയും നേരം വൈകിയും അയക്കില്ല. ശുചിമുറിയില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനും പി.ടി.എ കമ്മിറ്റി രൂപീകരിക്കുമ്പോള്‍ പ്രാതിനിധ്യ വിഷയത്തില്‍ പരമാവധി സന്തുലിതാവസ്ഥയും വെള്ളിയാഴ്ച പ്രാര്‍ഥനക്ക് സൗകര്യപ്പെടുന്ന രീതിയില്‍ സമയ ക്രമീകരണം നടത്താനും ധാരണയായി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
രക്ഷിതാക്കളെ പ്രതിനിധീകരിച്ച് മുഹമ്മദാജി പാലാട്ടു പറമ്പില്‍, സത്താര്‍, പി.വി ഹുസൈന്‍, പി.വി അബു, നൗഷാദ്, ശിഹാബ്, പി.വി റഷീദ് എന്നിവരും മാനേജ്‌മെന്റിന് വേണ്ടി രാജു ലൂക്കോസ്, കുര്യാക്കോസ്, ബേബി കാപ്പാട്ടുമല, ജില്‍സ് നെടുങ്കല്ലേല്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോര്‍ജ്, യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോസ് തോമസ്, പി.ടി.എ പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.
സ്‌കൂളില്‍ ഒരു വിഭാഗത്തെ മനപൂര്‍വം തഴയുന്നതുമായി ബന്ധപ്പെട്ട് സുപ്രഭാതം വാര്‍ത്ത വന്നതിനു പിന്നാലെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍ലില്‍ രൂപീകരിക്കുകയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറായതും ആവശ്യങ്ങള്‍ അംഗീകരിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."