വായ്പയെടുത്ത കുടുംബത്തെ വഴിയാധാരമാക്കി ബാങ്കിന്റെ ക്രൂരത: കണ്ണ് തുറപ്പിച്ച് പൊതുജനം, മാനംകെട്ടതോടെ പ്രശ്‌നം തീര്‍പ്പാക്കാന്‍ ബാങ്ക് രംഗത്ത്
തിരുവനന്തപുരം: രണ്ട് ലക്ഷം രൂപ വായ്പയെടുത്ത കുടുംബത്തിന്റെ തിരിച്ചടവ് വൈകിയതോടെ വീട് ജ്പ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. നെടുമങ്ങാടാണ് ഇക്കാരണത്താല്‍ ജപ്തി ചെയ്ത് കുടുംബത്തെ പുറത്താക്കിയ പ്രശ്‌നത്തില്‍ നാട്ടുകാര്‍ ബാങ്കിന്റെ കണ്ണ് തുറപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇതോടെ പ്രമാണം തിരികെ നല്‍കി പ്രശ്‌നം തീര്‍പ്പാക്കാന്‍ ബാങ്ക് രംഗത്ത്. പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവിനെയും കുടുംബത്തെയുമാണ് എസ്.ബി.ഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തിയിലൂടെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
പതിനൊന്നുവയസുകാരിയടക്കമുള്ള കുടുംബത്തിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇത് വലിയ വിവാദമായതോടെ നിരവധി പേരാണ് കുടുംബത്തിന് പിന്തുണയുമായെത്തിയത്. എം.എല്‍.എയടക്കമുള്ളവരും ബാങ്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബാങ്ക് നടപടിക്കെതിരേ രംഗത്തു വന്നു. തുടര്‍ന്നാണ് പ്രമാണം തിരികെ നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് ശ്രമം നടത്തുന്നത്.
വീട് നിര്‍മാണത്തിനായി ബാലു രണ്ടുലക്ഷം രൂപയാണ് വായ്പയെടുത്തത്. കൃത്യമായി തിരിച്ചടച്ചിരുന്നു. ഇതിനിടെ ബാലുവിന്റെ ആരോഗ്യപ്രശ്‌നങ്ങളായതോടെ അടവ് മുടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്.
നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മൊറട്ടോറിയത്തില്‍ സര്‍ക്കാരിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. കര്‍ഷകരെ ബാങ്കുകള്‍ പീഡിപ്പിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."