അജ്ഞാത ജീവിയുടെ വിളയാട്ടം ഊരകം കല്‍പ്പാത്തിപ്പാടത്ത് വിളകള്‍ക്ക് നാശം
വേങ്ങര: രാത്രിയിലെത്തുന്ന അജ്ഞാതജീവി ഊരകം കാല്‍പ്പാത്തിപ്പാടത്ത് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. വാഴ, കപ്പ എന്നിവ കൃഷി ചെയ്ത പാടത്താണ് ജീവിയുടെ ശല്യമുള്ളത്. കപ്പയുടെയും വാഴയുടെയും കടക്കല്‍മാന്തി ചെടികള്‍ മറിച്ചിട്ടും കിഴങ്ങുകള്‍ തുരന്നെടുത്തുമാണ് നാശം വരുത്തുന്നത്.
തടം വ്യാപകമായി കുത്തിനിരത്തിയ നിലയിലാണ്. ഇതിനകം നിരവധി കര്‍ഷകരുടെ ഏക്കര്‍കണക്കിന് സ്ഥലത്ത് നൂറുക്കണക്കിന് ചെടികളില്‍ ജീവിയുടെ ആക്രമണമുണ്ടായി. മന്തിക്കല്‍ സലാം, ഭാസ്‌കരന്‍, കാമ്പ്രന്‍ ആലി, കല്ലുവളപ്പില്‍ റസാഖ്, കൂനാരി മുഹമ്മദ്, ആലിപറമ്പില്‍ സമീര്‍ എന്നീ കര്‍ഷകരുടെ കൃഷിയിടത്തിലാണ് വ്യാപകമായ നാശം. മുന്ന് മാസം മുമ്പിറക്കിയ വിളകളില്‍ കിഴങ്ങും കായും രൂപപ്പെടുന്ന സമയത്താണ് വേരടക്കം പിഴുത് മാറ്റുന്ന തരത്തില്‍ ജീവിയുടെ ആക്രമണം.
നാശത്തിന്റെ വ്യാപ്തിയും സ്വഭാവും പരിശോധിച്ചാല്‍ കാട്ടുപന്നിയാണ് അക്രമണകാരിയെന്നും അഭിപ്രായമുണ്ട്. ഇവയെ പിടികൂടാന്‍ നടപടിവേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."