ഭീകരതക്കും തീവ്രവാദത്തിനുമെതിരേ പ്രതിരോധം തീര്‍ക്കണം: മുഹമ്മദ് മുസ്‌ലിയാര്‍
എടച്ചേരി: ഭീകരതക്കും തീവ്രവാദത്തിനുമെതിരേ കക്ഷി-രാഷ്ട്രീയ ഭേദങ്ങളില്ലാതെ പ്രതിരോധം തീര്‍ക്കാന്‍ സമൂഹം സന്നദ്ധമാകണമെന്നും ഒരു മതവും വിദ്വേഷവും വിഭാഗീയതയും പഠിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആചരിക്കുന്ന ഭീകരതക്കും തീവ്രവാദത്തിനുമെതിരേ പ്രതിരോധയജ്ഞം പരിപാടി ഓര്‍ക്കാട്ടേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹൈദ്രോസ് തങ്ങള്‍, പി.പി അഷ്‌റഫ് മൗലവി, ഒ.പി അഷ്‌റഫ്, എ.കെ കുഞ്ഞബ്ദുല്ല മൗലവി, ഖാസിം നിസാമി പേരാമ്പ്ര, ഒ.കെ കുഞ്ഞബ്ദുല്ല, ജാബിര്‍ ഈങ്ങാപ്പുഴ, റാഫി പുറമേരി, ഹാരിസ് റഹ്മാനി തിനൂര്‍, മുനീര്‍ പുറമേരി, മാജിദ് ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍, ഹിളര്‍ റഹ്മാനി പ്രസംഗിച്ചു. ഓഗസ്റ്റ് 15ന് വൈകിട്ട് നാലിന് എല്ലാ മേഖലാ കേന്ദ്രങ്ങളിലും നടക്കുന്ന ഫ്രീഡം സ്‌ക്വയറിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ നസീറുദ്ദീന്‍ അനുസ്മരണം, സ്റ്റുഡന്റ്‌സ് കാബിനറ്റ്, ക്ലസ്റ്റര്‍ തലങ്ങളില്‍ തീവ്രവാദ വിരുദ്ധ സംഗമം, ഡേബിള്‍ ടോക്ക് എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."