ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കം, ഇടതു ലക്ഷ്യം പാലാ പിടിക്കല്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ രാഷ്ട്രീയ നേട്ടമുïാക്കാനുള്ള നീക്കവുമായി സി.പി.എമ്മും ഇടതുമുന്നണിയും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുï്. ഇതിന്റെ ഭാഗമായാണ് കേസില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനെ തള്ളിപ്പറഞ്ഞ ടി.ഒ സൂരജിനെതിരേ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി മന്ത്രി ജി. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കെ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമായ ജനവിധിയുïാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായ ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചിരിക്കുമ്പോഴാണ് അന്വേഷണം പുരോഗമിക്കുന്ന കേസില്‍ പ്രതിസ്ഥാനത്തേക്ക് എത്തിയേക്കാവുന്ന മന്ത്രിയെ അഴിമതിക്കാരനാക്കി ഇടതുമുന്നണി പാലായില്‍ പ്രചാരണം നടത്തുന്നത്.
ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്കുകള്‍ എത്രയും പെട്ടെന്ന് മുറുക്കി അറസ്റ്റിലേക്ക് എത്തിക്കുകയും അതു പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനുതകുന്ന തരത്തിലേക്ക് പ്രയോജനപ്പെടുത്താനുമുള്ള നീക്കങ്ങളാണ് തകൃതിയായി നടക്കുന്നത്.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഉദ്യോഗസ്ഥരല്ല, യു.ഡി.എഫ് സര്‍ക്കാരാണെന്ന തരത്തിലുള്ള പ്രചാരണം നേരത്തെതന്നെ ഇടതുമുന്നണി പാലായില്‍ ആരംഭിച്ചിരുന്നു. ഈ പ്രചാരണത്തിന് കൂടുതല്‍ കരുത്തു നല്‍കണമെങ്കില്‍ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ കൂടുതല്‍ നടപടി വേണമെന്ന് ഇടതുമുന്നണിയും സി.പി.എമ്മും കണക്കുകൂട്ടുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞ സാഹചര്യത്തില്‍ അവിടെ വിജയം അനിവാര്യമാണെന്നും അവര്‍ വിലയിരുത്തുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞെങ്കിലും അതില്‍ ഇടുതുമുന്നണിക്ക് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങേïി വന്നിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങി മുന്നണിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ ഇപ്പോള്‍ പിടിവള്ളിയായി കിട്ടിയ പാലാരിവട്ടം പാലം അഴിമതിയില്‍ യു.ഡി.എഫിനെ കുരുക്കി, പാലായില്‍ വിജയിക്കുകയാണ് ഇടതു ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."