പി.വി അന്‍വര്‍ എം.എല്‍.എയുടെ ബന്ധുവിന്റെ തടയണ അനധികൃതമെന്ന് സര്‍ക്കാര്‍
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ബന്ധുവിന്റെ പേരിലുള്ള തടയണ അനധികൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അനധികൃത നിര്‍മാണം പൊളിച്ചുനീക്കുന്നതിനു സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തടയണയില്‍ നിന്ന് വെള്ളം തുറന്നുവിടാന്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തടയണയില്‍ വെള്ളം കെട്ടിനിര്‍ത്തരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈ 10ന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ വെള്ളം ഒഴുക്കിക്കളയണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.തടയണയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അപകട ഭീഷണിയുയര്‍ത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇതുവരെയും വെള്ളമൊഴുക്കി കളഞ്ഞിട്ടില്ലെന്നാണ് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മലപ്പുറത്തെ കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടര്‍ തീം പാര്‍ക്കും അനധികൃതമായാണ് നിര്‍മിച്ചതെന്നും ഇവ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. വിവാദ തടയണ പൊളിച്ചു നീക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ 2017 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു.
ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മോനേജരായി തന്റെ ബന്ധുവിനെ നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് മന്ത്രി കെ.ടി ജലീല്‍.
തസ്തികയിലേക്ക് ഏഴുപേര്‍ അപേക്ഷിച്ചെങ്കിലും അഭിമുഖത്തില്‍ മൂന്നുപേരാണ് പങ്കെടുത്തത്. ഇവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യതയില്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ആവശ്യമായതിനാല്‍ നേരത്തെ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ അദീപിനെ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി. അബ്ദുല്‍ വഹാബും എം.ഡി റിട്ട. എസ്.പി അക്ബറും ബന്ധപ്പെടുകയായിരുന്നുവെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."