അറ്റകുറ്റപ്പണികള്‍ക്ക് റെയില്‍വേ ഗേറ്റുകള്‍ അടച്ചു: യാത്രക്കാര്‍ ദുരിതത്തില്‍
കൊയിലാണ്ടി: റെയില്‍വെ അറ്റകുറ്റപ്പണികള്‍ കാരണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൊല്ലം, മുചുകുന്ന് റെയില്‍വെ ഗെയിറ്റുകള്‍ അടച്ചിട്ടത് മേപ്പയ്യൂര്‍, പുളിയഞ്ചേരി, മുചുകുന്ന് റൂട്ടുകളിലെ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. 
ഇരു ഗെയിറ്റുകളും അടച്ചിട്ടതിനാല്‍ ഈ റൂട്ടിലെ യാത്രക്കാരുടെ ഏക ആശ്രയമായ വിയ്യൂര്‍ നടേരി റോഡിലെ കക്കുളം പാടശേഖരം ഭാഗത്ത് സംരക്ഷണകെട്ട് ഇടിഞ്ഞ് ബസ് അപകടത്തില്‍പ്പെടുകയും ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വീതി കുറഞ്ഞ ഈ ഭാഗത്ത് നാട്ടുകാരുടെ ജാഗ്രതയിലായിരുന്നു വാഹനങ്ങള്‍ തടസങ്ങളില്ലാതെ ഇത്രയും ദിവസങ്ങളില്‍ കടന്നു പോയത്. 
റെയില്‍വെ ഗേറ്റ് അടച്ചിടുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക് പകരം സംവിധാനമൊരുക്കാത്തതിനാല്‍ പ്രദേശത്ത്കാര്‍ക്ക് വലിയ ദുരിതമുണ്ടാകുന്നുണ്ട്. അടച്ചിട്ട രണ്ട് റെയില്‍വെ ഗേറ്റിലൂടെയും പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകാറുണ്ട്. ഇത്രയും വാഹനങ്ങള്‍ മൂടാടി റെയില്‍വെഗേറ്റ്, കൊയിലാണ്ടി റെയില്‍വെ മേല്‍പ്പാലം വഴികളിലൂടെയാണ് കടന്ന് പോകുന്നത്. 
ഈ ഭാഗത്ത് ഗതാഗതപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീതി കുറഞ്ഞ റോഡിലൂടെ പരിധിയിലധികം വാഹനങ്ങള്‍ കടന്ന് പോകുന്നത് മണിക്കൂറുകളോളം ഗതാഗതകുരുക്ക് ഉണ്ടാക്കുന്നു. ഇന്നലെ നടന്ന അപകടം കാരണം ഗതാഗതം രണ്ട് മണിക്കൂറോളം പൂര്‍ണമായും തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."