HOME
DETAILS

നഗരസഭാ പരിധിയില്‍ രാത്രികാല ശുചീകരണം ആരംഭിക്കുന്നു

  
backup
November 03, 2018 | 4:30 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

വടകര: നഗരസഭാ പരിധിയിലെ പ്രദേശങ്ങളില്‍ രാത്രികാല ശുചീകരണം ആരംഭിക്കാന്‍ തീരുമാനം. മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസില്‍ നടന്ന കണ്ടിജന്റ്, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതോടെ പകല്‍ സമയങ്ങളില്‍ നടക്കുന്നതിന് സമാനമായ ശുചീകരണം രാത്രിയും നടക്കും. യോഗത്തില്‍ കണ്ടിജന്റ് തൊഴിലാളികള്‍ക്ക് സ്വഛ് സര്‍വേക്ഷന്‍ പദ്ധതിയുടെ ഭാഗമായി ശുചീകരണം സംബന്ധിച്ച പരിശീലനവും നല്‍കി. പരിശീലന പരിപാടി ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.ഗീത അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗീരീഷന്‍, ടി.സി.പ്രദീപന്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ.യു.ബിനി, മണലില്‍ മോഹനന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ഓരോ മാസവും കണ്ടിജന്റ് തൊഴിലാളികളില്‍ നിന്നു മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളിയെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഒക്ടോബറിലെ മികച്ച പ്രവര്‍ത്തനത്തിന് കെ.എം.മുകുന്ദനെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  4 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  4 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  4 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  4 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  4 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  4 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  4 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  4 days ago