ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി കൊച്ചു ശാസ്ത്രജ്ഞന്മാര്‍
തൃക്കരിപ്പൂര്‍: വിദ്യാലയ മികവുകള്‍ പരസ്പരം കൈമാറിയും ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി കൊച്ചു ശാസ്ത്രജ്ഞന്മാരായും കുട്ടികള്‍. വലിയപറമ്പ് എ.എല്‍.പി സ്‌കൂളിലാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടയിലെക്കാട് എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമെത്തിയത്. ലഘു ശാസ്ത പരീക്ഷണക്കളരിയുടെ ഭാഗമായി ഓരോ ക്ലാസ്മുറിയിലും ഓരോ ലഘുപരീക്ഷണശാല എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പരീക്ഷണ വേദി കുട്ടികള്‍ക്ക് പുതുമ നിറഞ്ഞതായി.
മൂന്നും നാലും ക്ലാസുകളിലെ പരിസരപഠനത്തിലെ ശാസ്ത്ര പരീക്ഷണങ്ങളാണ് ഇടയിലെക്കാട് എ.എല്‍.പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ എ. അനില്‍കുമാര്‍ കുട്ടികളുടെ കൂട്ടായ്മയോടെ അവതരിപ്പിച്ചത്. വിദ്യാര്‍ഥിനിയായ നിളയും പരീക്ഷണങ്ങളില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
വലിയപറമ്പ് എ.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക ടി. പ്രവീണ, വി. സുജാത, കെ.ടി സുജയ, വി.വി ധന്യ, പി.വി ലിജി, എം.ടി.പി ഷക്കീര്‍, വി.വി രജനി, പി.വി ബിന്ദു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."