ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ അഴിമതി കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് ഇടതുപക്ഷത്തിന്;രമേശ് ചെന്നിത്തല
കോട്ടയം: കിഫ്ബിയ്ക്ക് കീഴിലെ കെ.എസ്.ഇ.ബി പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനും നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മറവില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രിക്ക് ഒന്നുമറിയില്ലെന്നും കള്ളം കയ്യോടെ പിടികൂടിയതിന്റെ വേവലാതിയാണ് ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കുമുള്ളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടാതെ നിര്‍മാണചുമതല ചീഫ് എന്‍ജിനിയര്‍ക്ക് മാത്രം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും സ്റ്റെര്‍ലൈറ്റും ചീഫും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ട്രാന്‍സ്ഗ്രിഡ് പദ്ധതിയ്ക്ക് പ്രത്യേക നിരക്ക് തീരുമാനിച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരുകോടിയ്ക്ക് മുകളിലുള്ള വര്‍ക്കുകളില്‍ പത്ത് ശതമാനം വര്‍ധനവ് വന്നാല്‍ പദ്ധതി പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചും അവ പ്രകാരം പദ്ധതി റീടെന്‍ഡര്‍ ചെയ്യണം വീണ്ടും ഇതുതന്നെ ചെയ്താല്‍ എസ്റ്റിമേറ്റ് ചെയ്ത് പുനപരിശോധിക്കാന്‍ വ്യവസ്ഥയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."