'പതിപക്ഷം പുകമറസൃഷ്ടിക്കുകയാണ്' രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിച്ച് കോടിയേരി
കോട്ടയം: പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനം നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. അതിനായാണ് കിഫ്ബിക്കെതിരേ ആരോപണം ഉയര്‍ത്തുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ എഴുതികൊടുത്ത കാര്യങ്ങള്‍ അതേപടി ഏറ്റുപറയുകയാണ് ചെന്നിത്തലയെന്നും അതിനുമുന്‍പ് ഉത്തരവാദിത്തപ്പെട്ട ഒരു നേതാവെന്ന നിലയില്‍ അദ്ദേഹം അക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടിയിരുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
യു.ഡി.എഫിന്റെ ഭരണകാലത്ത് പദ്ധതികള്‍ക്കായി നല്‍കിയ തുകയും ഈ പദ്ധതിയ്ക്കായി നല്‍കിയ തുകയും തമ്മില്‍ അദ്ദേഹം ഒന്ന് താരതമ്യം ചെയ്യട്ടേയെന്നും ട്രാന്‍സ്ഗ്രിഡ് പോലുള്ള പദ്ധതിക്കായി 90 ശതമാനം വരെ തുക അധികമായി യു.ഡി.എഫ് കാലത്ത് നല്‍കിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.
കേരളത്തെ സംബന്ധിച്ചിടത്തോളം കിഫ്ബി പദ്ധതി ഭാവി വികസനത്തിന് വേണ്ടിയുള്ളതാണെന്നും കിഫ്ബിയ്ക്ക് എതിരെ നടത്തുന്ന പോരാട്ടം വികസനത്തെ ഇല്ലാതാക്കുന്നതാണ്. സത്യാവസ്ഥ മനസ്സിലാക്കി പ്രതിപക്ഷം കിഫ്ബിയോട് സഹകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
പാലാ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും, പാലായിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിപക്ഷത്തിന്റെ ശ്രമം വിലപോകില്ലെന്നും കോടിയേരി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."