മാളിയേക്കല്‍ മേല്‍പ്പാലം: സ്ഥലമെടുപ്പ് ആശങ്കകള്‍ പരിഹരിച്ചു
കരുനാഗപ്പള്ളി: ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ലെവല്‍ എംപവര്‍മെന്റ് കമ്മിറ്റിയുടെ അംഗീകാരം. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണിത്.
കഴിഞ്ഞ മാസം ചേര്‍ന്ന എസ്.എല്‍.ഇ.സി കമ്മിറ്റി 2013ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടമനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റോഡിന്റെയും ഇവിടുത്തെ ഗതാഗതക്കുരുക്കിന്റെയും സാഹചര്യങ്ങളും ഭൂമിയേറ്റെടുക്കല്‍ മൂലമുണ്ടാവുന്ന കാലതാമസവും കാണിച്ച് റവന്യൂ വകുപ്പുമന്ത്രിക്കു നിവേദനം നല്‍കുകയും ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് സെക്രട്ടറി എന്നിവരെ വസ്തുതകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് അംഗീകാരമായത്. ഇത് മാളിയേക്കല്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ സഹായകരമാകുമെന്ന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."