കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: മലബാര്‍ ഡവലപ്പ്മെന്റ് ഫോറം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മലബാര്‍ ഡവലപ്പ്മെന്റ് ഫോറം ആരോപിച്ചു.
വിമാനത്താവളത്തോടുള്ള നയം സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 24 ന് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള പൊതുജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കുന്ന പത്തു പേരാണ് സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. വൈകീട്ട് നാലിന് തൊഴിലാളികളുടെ നേതൃത്വത്തില്‍ സമരപ്പന്തലിനു മുന്നില്‍ മനുഷ്യക്കോട്ട തീര്‍ക്കും. 25ന് രാവിലെ പത്തിന് പ്രമുഖ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ സമര പൊങ്കാല തീര്‍ത്ത് സമരത്തിന് സമാപനം കുറിക്കുമെന്നും അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് ഇടക്കുനി, ഇസ്മയില്‍ പുനത്തില്‍, സി.എന്‍ അബൂബക്കര്‍, ഷെയ്ഫ് സാഹിര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."