തുറവൂര്‍, കുത്തിയതോട് മേഖലയില്‍ ഭീതിപരത്തി മോഷ്ടാക്കള്‍
ചേര്‍ത്തല : തുടര്‍ച്ചയായ മോഷണം, മോഷ്ടാക്കളെ പിടികൂടുന്നുമില്ല ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. തുറവൂര്‍ പൊന്നാം വെളിഭാഗങ്ങളിലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ മോഷണ പരമ്പരയാണ് ജനങ്ങളെ ഭീതിയിലാഴ്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊന്നാംവെളിഭാഗത്തെ ഒരു വീട്ടില്‍ കയറി പതിനൊന്നു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചിരുന്നു.കൂടാതെ നിരവധി വീടുകളിലും വ്യാവസായ സ്ഥാപനങ്ങളിലും മോഷണശ്രമവും ഉണ്ടായി.
ഇതിന്റെ അന്വേഷണത്തില്‍ മോഷ്ടാക്കളെ പിടികൂടാനാകാതെ പട്ടണക്കാട് പൊലിസ് കുഴയുമ്പോഴാണ് ബുധനാഴ്ച രാത്രി തുറവൂര്‍കവലയ്ക്ക് തെക്ക് ആലക്കാപറമ്പ് ഭാഗത്ത് മോഷണംനടന്നത്.ഇവിടെ ഒരു വീട്ടില്‍ നിന്ന് പതിനേഴായിരം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കൂടാതെ ഇവിടെയുള്ള മറ്റ് രണ്ടു വീടുകളിലുംഅന്നുതന്നെ മോഷണശ്രമം നടന്നു. ഇതൊടെ ജനം ഭീതിയിലായിരിക്കുകയാണ്.
തുറവുര്‍ മഹാക്ഷേത്രത്തിലെ ഉത്സവസമയത്തെ മോഷണം മേഖലയിലെ ജനങ്ങളെ വിഷമിപ്പിക്കുകയാണ്.മുന്‍കാലങ്ങളിലെ പോലെ വിടടച്ച് ജനങ്ങള്‍ക്ക് അമ്പലത്തില്‍ പോകുവാന്‍ സാധിക്കാത്ത അവസ്ഥ.മാസങ്ങള്‍ക്ക് മുന്‍പ് തുറവുര്‍ സിവില്‍ സപ്ലൈയ്‌സിന്റെ സൂപ്പ മാര്‍ക്കറ്റില്‍ വന്‍ മോഷണം നടന്നിരുന്നു. കൂടാതെ തുറവൂര്‍വില്ലേജ് ഓഫിസ്, സമീപത്തെ ഫോട്ടോസ്റ്റാറ്റ് കട ,സ്റ്റുഡിയോ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. എന്നാല്‍ ഇതിനൊന്നും ഇതുവരേയും ആരെയും പിടികൂടാന്‍ പൊലിസിന് സാധിച്ചിട്ടില്ല .മേഖലയിലെ പൊലിസ് പട്രോളിങ്ങ് ശക്തതമാക്കുകയും ഇവിടെ നടന്നിട്ടുള്ള മോഷണങ്ങളെ കുറിച്ച് പ്രത്യേക അന്യേഷണ സംഘം രൂപികരിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."