HOME
DETAILS

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ജനങ്ങള്‍ ഐക്യപ്പെടണം: എളമരം കരീം

  
backup
September 24 2019 | 03:09 AM

elamarak-kareem-at-suprabhatham-777325-2

 

കോഴിക്കോട്: ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ജനങ്ങളുടെ യോജിച്ചുള്ള മുന്നേറ്റം വേണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി. മതനിരപേക്ഷതയില്‍ അടിയുറച്ച് ജനാധിപത്യത്തില്‍ ഊന്നിയ പോരാട്ടമാണ് ആവശ്യം.
ഒറ്റപ്പെട്ട് നില്‍ക്കലല്ല. ഒന്നിച്ച് നില്‍ക്കലാണ് അഭികാമ്യം. ജാതിയും മതവും മാറ്റിവച്ച് എല്ലാ ജനങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'വര്‍ത്തമാന ഇന്ത്യ' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.
രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വം ശ്രമം നടക്കുകയാണ്. ദരിദ്രരുടെ കാര്യം നോക്കാന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയും ഗുരുതര കുഴപ്പത്തിലാണ്. വളര്‍ച്ചാനിരക്ക് എട്ടു ശതമാനം എന്നത് ഏഴ് ശതമാനമായി കുറഞ്ഞു.
ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി ഇടിയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധമേഖല ഉള്‍പ്പെടെ എല്ലായിടത്തും സ്വകാര്യവത്കരണം നടപ്പാക്കുകയാണ്. സ്വകാര്യവത്കരണത്തോടുള്ള ഭ്രാന്തമായ അഭിനിവേശം രാജ്യത്തെ നശിപ്പിക്കുമെന്ന് ബി.എം.എസിന് പോലും പറയേണ്ടിവന്നു.
കശ്മിരില്‍ പ്രധാന നേതാക്കളെയെല്ലാം തടവിലാണ്. ഭീതിജനകമാണ് അവിടത്തെ അവസ്ഥ. ഹോങ്കോങ്ങില്‍ പട്ടാളം ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ കശ്മിര്‍ വിഷയത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണ് ആര്‍.എസ്.എസ്. തീവ്ര ഹിന്ദുത്വ നിലപാടിന് പരിഹാരം മൃദുഹിന്ദുത്വമാണെന്ന കോണ്‍ഗ്രസ് നിലപാടാണ് രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകളെ വളരാന്‍ സഹായിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു.എ.പി.എ, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. എന്തൊരു വിചിത്രമായ നിലപാടാണിത്. ഇങ്ങനെപോയാല്‍ രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തിന് ആര് നേതൃതം കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു. ഫാസിസത്തിനെതിരായ മുന്നേറ്റങ്ങളെ മുസ്‌ലിം തീവ്രവാദം പ്രതികൂലമായി ബാധിക്കും.
സലഫി ആശയങ്ങളാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് കൂട്ടക്കൊലയ്ക്ക് അവസരം കൊടുത്തതെന്ന് മറന്നുപോവരുതെന്നും കരീം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ രാജ്യത്തു സുരക്ഷിതരല്ല. മതസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ, സാമൂഹ്യ, മാധ്യമ, നീതിന്യായ രംഗത്തെല്ലാം ബി.ജെ.പി സ്വാധീനം ചെലുത്തുകയാണ്. ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിനെതിരേ എല്ലാവരും ഒന്നിച്ചുനിന്ന് പൊരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യയശാസ്ത്രത്തില്‍ ഊന്നിയ ഇച്ഛാശക്തി കാണിച്ചാലേ ഫാസിസത്തെ നേരിടാനാകൂ എന്ന് വിഷയാവതരണം നടത്തിയ നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു. ഹിന്ദുത്വരാഷ്ട്രീയത്തെ വളര്‍ത്തിയതില്‍ കോണ്‍ഗ്രസിന്റെ അതേപങ്ക് ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ക്കും ഉണ്ട്. സമ്പൂര്‍ണ ഫാസിസത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ഇതിനെതിരേ യോജിച്ച പോരാട്ടമാണ് വേണ്ടത്. രാജ്യത്തെ മാധ്യമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിമപ്പണി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നാഭിപ്രായങ്ങള്‍ മാറ്റിവച്ച് മതേതര കക്ഷികള്‍ ഐക്യപ്പെടാന്‍ വൈകിക്കൂടെന്ന് മോഡറേറ്ററായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. ഈ മുന്നേറ്റത്തെ നയിക്കാന്‍ ശക്തമായ നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയില്‍ മതേതരത്വം മരവിച്ചു: പി. സുരേന്ദ്രന്‍


കോഴിക്കോട്: ഇന്ത്യയിലെ മതേതരത്വം മരവിച്ചു കഴിഞ്ഞെന്ന് സെമിനാറില്‍ പങ്കെടുത്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ വലിയതോതില്‍ ധ്രുവീകരണം നടക്കുകയാണ്. മതനിരപേക്ഷമായി ചിന്തിച്ച കുടുംബങ്ങളിലെ പുതുതലമുറ പോലും സംഘ്പരിവാറിന് അനുകൂലമാകുന്നത് ഭീതിജനകമാണ്.
പ്രതിപക്ഷത്തിന്റെ പരാജയത്തിന് രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കുറ്റംപറയുന്ന ഇടതുപക്ഷം അവരുടെ നേതാക്കളുടെ മൗനത്തെ കുറിച്ചും പ്രതികരിക്കണം. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ മിണ്ടുന്നില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ എന്തു പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. പരസ്പരം പഴിചാരിയതുകൊണ്ട് കാര്യമില്ല. ഫാസിസത്തിനെതിരേ സന്ധിയുടെ ഭാഷകൊണ്ട് പ്രയോജനമില്ല. ജനങ്ങളുടെ സംഘടിത പ്രക്ഷോഭമാണ് ആവശ്യം. അതിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago