പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു
ശിവപുരി; പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് മധ്യ പ്രദേശിലെ ശിവപുരി ജില്ലയില്‍ രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു. 12 വയസ്സുകാരനായ റോഷ്‌നിയും 10 വയസ്സ്‌കാരനായ അവിനാഷിനെയുമാണ് ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ അടിച്ച് കൊന്നത്. ശിവപുരി ജില്ലയിലെ ബവക്കേദിയിലാണ് സംഭവം.
1. देश के करोड़ों दलितों, पिछड़ों व धार्मिक अल्पसंख्यकों को सरकारी सुविधाओं से काफी वंचित रखने के साथ-साथ उन्हें हर प्रकार की द्वेषपूर्ण जुल्म-ज्यादतियों का शिकार भी बनाया जाता रहा है और ऐसे में मध्य प्रदेश के शिवपूरी में 2 दलित युवकों की नृशंस हत्या अति-दुःखद च अति-निन्दनीय।
— Mayawati (@Mayawati) September 25, 2019
അതേ ഗ്രാമത്തില്‍ നിന്നുള്ള പ്രതികളായ ഹാക്കി യാധവിനെയും രാമേഷ്വറിനെയും പൊലിസ് അറസ്റ്റ് ചെയ്തു. യാദവ ജാതിയില്‍പെട്ടവരുടെ നിരന്തര ഭീഷണിയുണ്ടായിരുന്നെങ്കിലും വീട്ടില്‍ കക്കുസ് ഇല്ലാത്തതിനാല്‍ ഗത്യന്തരമില്ലാതെ പുറത്ത് മലമൂത്ര വിസര്‍ജനം നടത്തിയപ്പോഴാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മധ്യ പ്രദേശ് വെളിയിട വിസര്‍ജന മുക്ത സംസ്ഥാനമായി 2018 ഒക്ടോബര രണ്ടിന് അന്നത്തെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."