ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ വ്യാപക പ്രതിഷേധം
മുക്കം: ന്യൂനപക്ഷ വകുപ്പില്‍ അനധികൃതമായി ബന്ധു നിയമനം നടത്തിയെന്ന ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി എം.ടി സൈദ് ഫസല്‍ ഉദ്ഘാടനം ചെയ്തു. റഊഫ് കൊളക്കാടന്‍ അധ്യക്ഷനായി. നിസാം കാരശ്ശേരി, ഷരീഫ് വെണ്ണക്കോട്, എം.കെ യാസര്‍, മുനീര്‍ തേക്കുംകുറ്റി സംസാരിച്ചു. പി.പി എസ് ഷിഹാബ്, കെ.എം അഷ്‌റഫലി, യു.കെ ജംഷിദ്, പി. ഷഫീഖ്, പി. ഉനൈസ്, മുനീര്‍ മുത്താലം, ടി. അലി വാഹിദ്, വി.ടി അസീഫ്, മജീദ് പൂളപ്പൊയില്‍, മുസ്തഫ നേതൃത്വം നല്‍കി.
കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പന്നിക്കോട് പ്രതിഷേധ പ്രകടനം നടത്തി. വി.പി.എ ജലീല്‍, പി. നൗഫല്‍, കെ.വി നവാസ്, ഫസല്‍ കൊടിയത്തൂര്‍, ഷരീഫ് അക്കരപ്പറമ്പ്, കെ.പി ഷാജു റഹ്മാന്‍, മുനീര്‍ കാരാളിപറമ്പ്, കെ.ടി ഹര്‍ഷാദ്, ടി.പി മന്‍സൂര്‍, എ.കെ റാഫി, എ.കെ ഫിര്‍ദൗസ്, കെ.കെ ഫിറോസ് നേതൃത്വം നല്‍കി.
താമരശ്ശേരി: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താമരശ്ശേരിയില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രകടനത്തിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സുബൈര്‍ വെഴുപ്പൂര്‍, ജന.സെക്രട്ടറി എം.ടി അയ്യൂബ് ഖാന്‍, ട്രഷറര്‍ ഇഖ്ബാല്‍ പൂക്കോട്, ഷംസീര്‍ എടവലം, പി.കെ ഹസന്‍ ഫാസില്‍, റാഫി ഈര്‍പ്പോണ, സല്‍മാന്‍ അരീക്കല്‍, ഷംസുദ്ധീന്‍ അവേലം, നിയാസ് ഇല്ലിപറമ്പില്‍, സലാം കോരങ്ങാട്, റഫീഖ് കോരങ്ങാട്, കെ.പി റിസാല്‍, ഷമ്മാസ് അണ്ടോണ, റിയാസ് അണ്ടോണ, ഷരീഫ് പി.സി മുക്ക്, സമറുദ്ധീന്‍ കുടുക്കില്‍, എം.എം ഷഫീഖ്, കെ.എം ആബിദ്, ഫൈബീറലി കൂടത്തായി, മുഹമ്മദ് ഷാ തച്ചംപൊയില്‍, ഫസല്‍ ഈര്‍പ്പോണ, അഷ്‌റഫ് അരേറ്റക്കുന്ന്, ജംഷീര്‍ ചെമ്പ്ര, സുലൈമാന്‍ അമ്പലമുക്ക്, ത്വാഹാ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഓമശ്ശേരി: ഓമശ്ശേരിയില്‍ പ്രകടനത്തിനും പ്രതിഷേധ സംഗമത്തിനും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സൈനുദ്ദീന്‍ കൊളത്തക്കര, ജന.സെക്രട്ടറി മുനവ്വര്‍ സാദത്ത് പുനത്തില്‍, ട്രഷറര്‍ സൈനുദ്ദീന്‍ , സഹദ് കൈവേലിമുക്ക്, ഉസൈന്‍ മങ്ങാട്, ലത്തീഫ്, സഫീര്‍ വെളിമണ്ണ, അജാസ്, എ.കെ അഷ്‌റഫ്,റഷീദ് മങ്ങാട്, സി.കെ.അബ്ദുറഹിമാന്‍, നേതൃത്വം നല്‍കി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി റസാക് തടത്തിമ്മല്‍, യു.കെ ഉസൈന്‍, ഇ.കെ സാജിദ് സംസാരിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി കൂടരഞ്ഞിയില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.എ നസീര്‍ ഉദ്ഘാടനം ചെയ്തു. സാദിക്കലി കൂമ്പാറ അധ്യക്ഷനായി,നസീര്‍ തടപ്പറമ്പില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."