HOME
DETAILS
MAL
ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം
backup
June 16 2017 | 10:06 AM
ന്യൂഡല്‍ഹി: ഇനി മുതല്‍ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ബാങ്കിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. അതുപോലെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതുവരെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി ആധാറും സമര്‍പ്പിക്കേണ്ടിവരും.
കൂടാതെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കപ്പുറവും ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകളെല്ലാം തന്നെ നിര്ജീവമാവുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."