റെയില്‍വേ കരാര്‍ ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു
കൊല്ലം: ട്രാക്ക് പരിശോധിക്കുന്നതിനിടെ റെയില്‍വേ ബ്രിഡ്ജസ് വിഭാഗം കരാര്‍ ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു.
കൊല്ലം ചന്ദനത്തോപ്പ് എക്സലന്റ് കാഷ്യു ഫാക്ടറിക്ക് സമീപം അഖില്‍ ഭവനില്‍ മധുസൂദനന്(60), രാജസ്ഥാന് സ്വദേശി ജഗ്മോഹന് മീണ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍ ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം.
കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ട് മധുസൂദനന് കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. ജഗ്മോഹന് മീണ ട്രെയിനിടിച്ചാണ് മരിച്ചത്. റെയില്‍വേയില്‍ നിന്ന് വിരമിച്ച മധുസൂദനന് പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു.
മൂന്നുമാസത്തിന് മുന്‍പ് ഇയാളുടെ മൂത്തമകന് അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ: വല്‍സലകുമാരി. മകന്: അനന്ദു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."