HOME
DETAILS

പുലിപ്പേടിയില്‍ കുടക്

  
backup
November 04, 2018 | 9:52 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d-2


കോണികൊപ്പ: കുടകില്‍ യാത്രക്കാരെ ഭീതിപ്പെടുത്തി പുലിശല്യം. കഴിഞ്ഞ ഒരായ്ച്ചയായി ജില്ലയില്‍ പുലിയിറങ്ങിയ ഭീതിയിലാണ് പ്രദേശവാസികള്‍. കോണികൊപ്പ, കുട്ട, മല്‍ദ്ധാരി ഭാഗങ്ങളിലാണ് പുലിയുടെ വിളയാട്ടം അനുഭവപെട്ടത്.
കോണി കൊപ്പക്കടുത്തു ആത്തുരു, ബൈഗൊഡു ഗ്രാമങ്ങളില്‍ പശുവിനെ അക്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം നല്‍വത്തോക്ലു, ചോക്കണ്ടള്ളി ഗ്രാമങ്ങളില്‍ പലരും പുലിയെ കാണപ്പെടുകയും ചെയ്തു. ആത്തൂരില്‍ നിന്നും മാല്‍ദ്ധാരി ഭാഗത്തേക്ക് നീങ്ങിയതായും സംശയമുണ്ട്.
കോണികൊപ്പയില്‍ നിന്നുവിരാജ് പേട്ടയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കാരന് നേരെ പുലി പ്രത്യക്ഷപ്പെടുകയും റോഡിന്റെ മറുകരയിലേക്ക് ചാടുകയും ചെയ്തതായും പറയപ്പെടുന്നു. ആത്തൂരില്‍ കാണപ്പെട്ട പുലിയുടെ കാലടയാളം ആറു ഇഞ്ചോളം വീതിയുള്ളതാണ്. കോത്തുറു ഗ്രാമത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടണ്ട ദേവയ്യയുടെ പശു കാണാതായിരുന്നു.
ഇതേഗ്രാമത്തിലെ തോട്ടത്തില്‍ പശുവിനെ കഴുത്തിന്റെ ഭാഗം തിന്നപ്പെട്ട നിലയില്‍ ചത്ത് കിടക്കുന്നത് കാണപ്പെട്ടിരുന്നു.
ഇതു പുലിയായിരിക്കുമെന്ന നിഗമനത്തില്‍ തൊഴിലാളികള്‍ തോട്ടത്തിലേക്ക് പോവാന്‍ മടിച്ചു. മൈസൂരു, ബംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന പലരും മാല്‍ദ്ധാരി, സിദ്ധാപുരം റൂട്ടാണ് ആശ്രയിക്കുന്നത്.
അതേസമയം വാട്‌സ് ആപ്പ് വഴി പുലി ഇറങ്ങി ഒരാളുടെ കഴുത്തിന് കടിച്ചുവെന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു വനംവകുപ്പ് അതികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  22 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  22 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  22 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  22 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  22 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  22 days ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  22 days ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  22 days ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  22 days ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  22 days ago