പുല്ലാര ശുഹദാക്കളുടെ 286ാം ഉറൂസ് ഇന്ന്
മലപ്പുറം: പുല്ലാര ശുഹദാക്കളുടെ സ്മരണയ്ക്കു 286 വര്‍ഷം പിന്നിടുന്നു. ഹിജ്‌റ 1112 റമദാന്‍ 22നായിരുന്നു പ്രസിദ്ധമായ പുല്ലാര യുദ്ധം നടന്നത്. മസ്ജിദ് തകര്‍ക്കാനെത്തിയവരെ പ്രദേശവാസികള്‍ സംഘടിച്ചു പ്രതിരോധിക്കുകയും മസ്ജിദ് സംരക്ഷിക്കുകയും ചെയ്തു. ഈ ചെറുത്തുനില്‍പില്‍ 12 പേര്‍ രക്തസാക്ഷികളായി.
പുല്ലാര ജുമാമസ്ജിദിന്റെ മുന്‍വശത്താണ് ഇവരുടെ ഖബര്‍. പ്രധാന തീര്‍ഥാടക കേന്ദ്രംകൂടിയാണിത്. പോരാളികളുടെ സ്മരണയില്‍ ഓരോ വര്‍ഷവും പള്ളിയില്‍ നടക്കുന്ന ഉറൂസ് പ്രസിദ്ധമാണ്. പരിസര ദേശങ്ങളില്‍നിന്നായി പതിനായിരത്തോളം പേര്‍ക്ക് അന്നദാനവും നടക്കും. പുല്ലാരയിലും പരിസരദേശങ്ങളായ വീമ്പൂര്‍, മുതിരിപ്പറമ്പ്, അറവങ്കര, വള്ളുവമ്പ്രം, വെള്ളൂര്‍, അത്താണിക്കല്‍ എന്നിവിടങ്ങളിലെല്ലാം പോരാളികളുടെ സ്മരണയില്‍ ഇന്ന് ഉറൂസ് പരിപാടികള്‍ നടക്കും.
മൗലിദ് പാരായണവും അന്നദാനവും എല്ലാ സ്ഥലങ്ങളിലും നടക്കും. തുടര്‍ന്നു രാത്രി തറാവീഹ് നിസ്‌കാര ശേഷം വിവിധ മഹല്ലുകളില്‍നിന്ന് ഇമാമുമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സംഘമായി പുല്ലാര മഖാമിലെത്തും. തുടര്‍ന്നു കൂട്ട സിയാറത്തും പുല്ലാര മസ്ജിദില്‍ അനുസ്മരണ പ്രഭാഷണം, മൗല്ദ് പാരായണം, പ്രാര്‍ഥനാ മജ്‌ലിസ് എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."