റിയാദ് കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നല്‍ കിയ നാടിന് ഞങ്ങളുടെ ജീവ രക്തം' എന്ന ശീര്‍ഷകത്തില്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഷുമേസി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പില്‍ വനിതാ കെ.എം.സി.സി പ്രവര്‍ത്തകരടക്കം 200 ലധികം പേര്‍ രക്തം നല്‍കി. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ഡയറക്ടര്‍ ഡോ.ഫഹദ് അല്‍ ഒനൈസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശിയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഏഴ് വര്‍ഷമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്‌ളഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് സൗബാ, ഉപസമിതി ചെയര്‍മാന്‍ മാമുക്കോയ തറമ്മല്‍, കെ.ടി അബൂബക്കര്‍, സിദ്ദീഖ് തൂവ്വൂര്‍, ഹാരിസ് തലാപ്പില്‍, നാസര്‍ മാങ്കാവ്, ഉസ്മാനലി പാലത്തിങ്ങല്‍, അബ്ദുസലാം തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ മജീദ് കെ.പി, സഫീര്‍ പറവണ്ണ, സിദ്ദീഖ് കോങ്ങാട്, അക്ബര്‍ വേങ്ങാട്ട്, അഡ്വ.അനീര്‍ ബാബു, ഷംസു പെരുമ്പട്ട, മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍, അലി വയനാട്, അഷ്‌റഫ് മേപ്പാടി, ശഫീഖ് കൂടാളി, ജാബിര്‍ വാഴമ്പുറം, സുഹൈല്‍ കൊടുവള്ളി, ബഷീര്‍ വല്ലാഞ്ചിറ, ഫൈസല്‍ ചേളാരി, അഷ് റഫ് അച്ചൂര്‍, അബ്ദുറഹ് മാന്‍ ഫറോക്ക്, ബഷീര്‍ ചേറ്റുവ, റഫീഖ് മഞ്ചേരി, അന്‍വര്‍ വാരം, ടി.വി.പി ഖാലിദ്, നാസര്‍ തങ്ങള്‍, അഷ്‌റഫ് വെള്ളപ്പാടം, ഷംസു പൊന്നാനി, അസീസ് വെങ്കിട്ട വനിതാ കെ.എം.സി.സി നേതാക്കളായ ഖമറുന്നീസ മുഹമ്മദ്, ജസീല മൂസ, നുസൈബ മാമു, താഹിറ മാമുക്കോയ, റഹ്മത്ത് അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."