HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
backup
June 16 2017 | 21:06 PM
തലശ്ശേരി: യൂനിവേഴ്സിറ്റികള്‍ സ്ഥാപിച്ച് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വില്‍പ്പനയിലൂടെ കോടികള്‍ സമ്പാദിച്ചുവെന്ന കേസിലെ പ്രതിയും അമൃത കോളജ് ഉടമയുമായിരുന്ന പിണറായി പാറപ്രത്തെ വടക്കയില്‍ അജയനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഇയാളെ വിട്ടുകിട്ടുന്നതിന് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പൊലിസ് ഹരജി നല്‍കിയിരുന്നു. അന്യസംസ്ഥാനങ്ങളിലെ നാല് യൂനിവേഴ്സിറ്റികളുടെ പേരില്‍ അജയന് സ്വന്തം വെബ്സൈറ്റില്‍ യൂനിവേഴ്സിറ്റികളുണ്ടാക്കി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വില്പന ചെയ്തുവെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് അജയന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ തിങ്കളാഴ്ച വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."