HOME
DETAILS

എസ്.വൈ.എസ് കാംപയിനിന് നാളെ തുടക്കം

  
backup
August 04 2016 | 19:08 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3

കോഴിക്കോട് : 'ഐ.എസ്, സലഫിസം, ഫാസിസം' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന ത്രൈമാസ കാംപയിനിന് നാളെ തുടക്കമാവും. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ രാവിലെ 10ന് സമസ്ത സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (ഐ.എസും വര്‍ത്തമാന കലാ സാഹചര്യവും), റഹ്മത്തുല്ല ഖാസിമി മൂത്തേടം (സലഫിസം: ഇസ്‌ലാമിന്റെ വികൃതമുഖം), പിണങ്ങോട് അബൂബക്കര്‍ (വിഘടനം ഒരു സാമൂഹികവിപത്ത്), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍), നാസര്‍ ഫൈസി കൂടത്തായി (തീവ്രവാദം എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?) വിഷയം അവതരിപ്പിക്കും.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി കെ.മമ്മദ് ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.എച്ച് മഹമൂദ് സഅദി, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, സത്താര്‍ പന്തലൂര്‍, കെ.പി കോയ പ്രസംഗിക്കും. ജില്ലാ സെമിനാര്‍ ഈ മാസവും സെപ്റ്റംബറില്‍ മണ്ഡലംതല മതേതര കൂട്ടായ്മയും ഒക്‌ടോബറില്‍ മഹല്ല്തലത്തില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികളുമാണ് കംപയിന്‍ കാലയളവില്‍ നടക്കുക.


വിജയിപ്പിക്കുക:
സമസ്ത

കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ത്രൈമാസ കാംപയിന്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

National
  •  2 months ago
No Image

അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather

uae
  •  2 months ago
No Image

ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ

Kerala
  •  2 months ago
No Image

അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ

Kerala
  •  2 months ago
No Image

പാലോട് രവിയുടെ രാജി: തിരുവനന്തപുരം ജില്ലാ കോൺഗ്രസിൽ താൽക്കാലിക അധ്യക്ഷനെ നിയമിക്കാൻ തീരുമാനം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  2 months ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  2 months ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  2 months ago