കുട്ടികള്‍ നന്മകണ്ട് വളരട്ടെ: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: പരോപകാര ചിന്തയും ധാര്‍മികബോധവും ഉത്തരവാദിത്വ നിര്‍വഹണ താല്‍പര്യവുമുള്ള ഉത്തമ പൗരന്മാരായി വളര്‍ന്നുവരേണ്ടവരാണ് കുട്ടികളെന്നും അവര്‍ നന്മകണ്ട് വളരട്ടെയെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി) ന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക മൂല്യവും നേതൃപാടവവും വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതിയായ പ്രിസം കേഡറ്റ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്മയുടെ ഈ ഉറവിടം ദുഷിച്ചാല്‍ കുട്ടിയും സമൂഹവും ദുഷിക്കും. ഉപദേശങ്ങളേക്കാള്‍ ഉത്തമമായുള്ള സഹവാസത്തിലൂടെയാണ് കുട്ടികളെ നന്മയുള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരേണ്ടത്. ഈ സാമൂഹിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ അസ്മിയുടെ പ്രിസം കാഡറ്റുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ അധ്യക്ഷനായി. പ്രിസം കേഡറ്റ് പരേഡിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. പ്രിസം കേഡറ്റ് പ്രതിജ്ഞ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചൊല്ലിക്കൊടുത്തു. വാര്‍ഷിക ഫഌഗ്ഷിപ്, ഫ്രൈഡേ ഫ്രഷ്‌നസ്, പ്രിസം കാഡറ്റ് യൂനിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, മാസികാ മത്സരപദ്ധതി, പ്രിസം കേഡറ്റ് ഡയറി, പ്രിസം ഡേ പ്രഖ്യാപനം എന്നിവ യഥാക്രമം കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, യു. ശാഫി ഹാജി, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ നിര്‍വഹിച്ചു.
വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹീം ചുഴലി പദ്ധതി വിശദീകരിച്ചു. പി.വി മുഹമ്മദ് മൗലവി, എം.എ ചേളാരി, അഡ്വ. ആരിഫ്, ഡോ. അലി അക്ബര്‍ ഹുദവി, ശാഫി ആട്ടീരി, മജീദ് പറവണ്ണ, റശീദ് കമ്പളക്കാട്, നവാസ് ഓമശ്ശേരി, റഹീം വാഫി സംസാരിച്ചു. ജന. സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും പ്രിസം ഡയരക്ടര്‍ ഫ്രൊഫ. ഖമറുദ്ദീന്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."