HOME
DETAILS

ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ കൂട്ടയോട്ടം

  
backup
August 04, 2016 | 7:33 PM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

വെള്ളമുണ്ട: ബ്രസീലിലെ റിയോ ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്.പി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ് എന്നീ വിഭാഗങ്ങളും പൊതു ജനങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച കൂട്ടയോട്ടം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം സക്കീന കുടുവ അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ മമ്മു മാസ്റ്റര്‍, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദലി, പ്രിന്‍സിപ്പല്‍ നിര്‍മല ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ബിനോയ് കുമാര്‍, സ്‌കൂളിലെ കായിക അധ്യാപിക ആലീസ് ടീച്ചര്‍ സംസാരിച്ചു. അബ്ദുല്‍ സലാം, ഗിരീഷ് കുമാര്‍, കെ.കെ സുരേഷ്, കെ ഹാരിസ്, സുഹൈല്‍ മാസ്റ്റര്‍ നേതൃത്യം നല്‍കി. ഒളിംപിക്‌സ് സ്‌പെഷ്യല്‍ ക്വിസും സംഘടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago