ചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇടിച്ചിറക്കിയതാണെന്ന് നാസ
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയായ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇടിച്ചിറങ്ങിയത് (ഹാര്‍ഡ് ലാന്‍ഡിങ്) ആണെന്ന് യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) പുറത്തുവിട്ട ചിത്രങ്ങള്‍ വിശകലനം ചെയ്താണ് നാസ ഈ നിഗമനത്തിലെത്തിയത്. ഈ മാസം 17നാണ് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയത്. ചിത്രം എടുത്ത സമയത്ത് വെളിച്ചം കുറവായതിനാലും പല മേഖലകളും നിഴലിലായതിനാലും ലാന്‍ഡറിനെ തിരിച്ചറിയാനായില്ല. ലഭിച്ച ചിത്രങ്ങളില്‍ നിന്നാണ് വിക്രം ലാന്‍ഡര്‍ ദക്ഷിണ ദ്രുവത്തില്‍ ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയതെന്ന നിഗമനത്തില്‍ നാസ എത്തിയത്.
ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് ഇന്ത്യയുടെ ബഹിരാകാശ സംഘടന ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവനും നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചത്.
തുടര്‍ന്ന് ഈ മാസം ഏഴിനു പുലര്‍ച്ചെ 1.55നായിരുന്നു ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തേണ്ടിയിരുന്നത്. അതിനു ശേഷം ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ എന്ന പേരിലുള്ള റോവര്‍ പുറത്തിറങ്ങി ഗവേഷണം നടത്തുകയെന്നതായിരുന്നു ഇസ്‌റോയുടെ ലക്ഷ്യം. എന്നാല്‍ ചന്ദ്രനിലിറങ്ങാനിരിക്കുന്നതിന്റെ അവസാന നിമിഷം പേടകവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ചന്ദ്രയാന്‍- 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമാണെന്നാണ് ഐ.എസ്.ആര്‍.ഒ അവകാശപ്പെടുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."