പുകയില ഉല്പന്നങ്ങള് പിടികൂടി
പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു ലക്ഷം രൂപയിലധം വിലമതിക്കുന്ന പുകയില ഉല്പന്നങ്ങള് പൊലിസ് പിടികൂടി. സംഭവത്തില്‍ കോയമ്പത്തൂര്‍ പേരൂര്‍ സ്വദേശി മാരസ്വാമി(47)യെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെ കൂട്ടൂപാതയില് നിന്നാണ് മൂന്നു ചാക്കുകളിലാക്കി സൂക്ഷിച്ച പുകയില ഉല്പന്നങ്ങള് പിടികൂടിയത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥസംഘത്തെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തമിഴ്നാട്ടില്‍നിന്ന് ലഹരി ഉല്പന്നങ്ങള് മൊത്ത വിതരണക്കാര്ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നു പൊലിസ് പറഞ്ഞു. സീറ്റിനടിയിലും പിന്നിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടില്‍നിന്നെത്തിക്കുന്ന ഉല്പന്നങ്ങള് മൂന്നിരട്ടി വിലയ്ക്കാണു ഇവിടെ വിറ്റഴിക്കുന്നത്. സി.ഐ ആര്. ഹരിപ്രസാദ്, എസ്.ഐ റിന്സണ് എം. തോമസ്, ജൂനിയര്‍ എസ്.ഐ. അനുദാസ്, സി.പി.ഒമാരായ അശോക്, സുജില്‍, ഹരിദാസ് ജെബി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."