HOME
DETAILS

വിഴിഞ്ഞം തുറമുഖം; റോഡ് നവീകരണം ഇഴയുന്നു

  
backup
June 16 2017 | 22:06 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%b5

 

 

കോവളം : ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായിട്ടും റോഡുകള്‍ നവീകരിക്കാന്‍ തയാറാകാത്ത ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിക്കെതിരേ പ്രതിഷേധമുയരുന്നു.
വിഴിഞ്ഞം മത്സ്യബന്ധ തുറമുത്തേക്കുളള പ്രധാന റോഡുകള്‍ നവീകരിക്കാനുള്ള ഫണ്ട് അനുവദിച്ചിട്ട് ആറ് മാസം കഴിഞ്ഞിട്ടും റോഡ് പണി നടത്താന്‍ തയാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
ട്രോളിങ് നിരോധനത്തോടെ ആരംഭിക്കുന്ന വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണ്‍ തുടങ്ങുന്നതിന് മുമ്പായി ചെയ്യേണ്ടിയിരുന്ന ജോലിയാണ് ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റ് മെല്ലപ്പോക്ക് കാരണം ഇഴയുന്നത്.
മത്സ്യബന്ധ സീസണിനോടുബന്ധിച്ചുളള ഒരുക്കങ്ങളെ സംബന്ധിച്ച് കലക്ടര്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് റോഡ് നവീകരണം വൈകിയത് .
സംബന്ധിച്ച വിഷയം ചര്‍ച്ചയായത്.ആഴാകുളം ജങ്ഷന്‍ മുതല്‍ സീവേഡ് വാര്‍ഫ് വരെയും വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോ മുതല്‍ ലീവേഡ് വാര്‍ഫ് വരെയുമുളള റോഡുകളാണ് മത്സ്യബന്ധന സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി നവീകരിക്കേണ്ടിയിരുന്നത്.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനാണ് നിര്‍മാണ ചുമതല.നവീകരണത്തിനായി ഏട്ട് കോടി രൂപ കഴിഞ്ഞ ഡിസംബറോടെ തുറമുഖ വകുപ്പ് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന് കൈമാറിയിരുന്നു.
നവീകരണം വൈകിയത് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ സാങ്കേതികാനുമതി(ടി.എസ്.) കിട്ടാനുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ടി.എസ് ലഭിക്കുന്നതിന് ഇത്രയുംകാലതാമസം വേണ്ടിവരുന്നത് സംബന്ധിച്ച് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ഇതോടെ മത്സബന്ധന സീസണ്‍ കഴിയുംമുമ്പ് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ നടത്താനും മഴക്കാലം കഴിഞ്ഞ് നവീകരണ ജോലികള്‍ ആരംഭിക്കാനും യോഗത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
മത്സ്യബന്ധന സീസണില്‍ ഏറെതിരക്കനുഭവപ്പെടുന്ന ഇവിടെ എണ്ണമറ്റം വാഹനങ്ങളാണ് വന്നുപോകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  5 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  5 days ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  5 days ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  5 days ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  6 days ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  6 days ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  6 days ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  6 days ago