HOME
DETAILS
MAL
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി
backup
November 06 2018 | 04:11 AM
വടകര: നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. വടകര മുകച്ചേരിയില്‍ തുറമുഖം ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ വടകര മുനിസിപ്പല്‍ ചെയര്മാന് കെ. ശ്രീധരന് അധ്യക്ഷനായി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.ടി ഉഷ, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ്, ടി.പി ഗോപാലന്, പുറന്തോടത്ത് സുകുമാരന്‍, സി. രാമകൃഷ്ണന്, പി. സോമശേഖരന്‍, കടത്തനാട്ട് ബാലകൃഷ്ണന്, ടി.കെ ഷെരീഫ് സംസാരിച്ചു. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."