എം.വി ആംബര്‍ 27 വരെ കൊച്ചിതീരം വിട്ടു പോകരുതെന്ന് ഹൈക്കോടതി
കൊച്ചി: പുറങ്കടലില്‍ മത്സ്യ ബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പാനമ രജിസ്ട്രേഷനിലുള്ള എം.വി ആംബര്‍ എല്‍ എന്ന കപ്പല്‍ ജൂണ്‍ 27 വരെ കൊച്ചി തീരം വിട്ടു പോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കപ്പല്‍ തീരം വിടുന്നില്ലെന്ന് മറൈന്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കപ്പലിടിച്ച് മത്സ്യബന്ധന ബോട്ടു തകര്‍ന്നുണ്ടായ ദുരന്തത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ടുടമ പള്ളുരുത്തി സ്വദേശി യു.എ നാസര്‍, മത്സ്യത്തൊഴിലാളികളും കന്യാകുമാരി സ്വദേശികളുമായ നവിസ് തോബിയാസ്, ഏണസ്റ്റ് തോബിയാസ്, ആന്റണി ദാസ് ക്രിസ്തു രാജന്, എല്‍. കുരിശു മിഖായേല്‍, മെര്ലിന് തോബിയാസ്, ആംസ്ട്രോങ്ങ് ബ്രിട്ടു, ആംസ്ട്രോങ്ങ് ബിനീഷ്, ആള്‍ട്ടോ വിന്‍സെന്റ്, ആന്റോസ് എമിലിയാസ് എന്നിവര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."