ഏകസിവില്‍കോഡ് രാജ്യത്തിനപകടമെന്ന് ജംഇയ്യത്തുല്‍ ഖുതബാഅ് സംഗമം
മണ്ണാര്‍ക്കാട്: ഏകസിവില്‍കോഡ് നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ആപല്‍ക്കരമാണെന്ന് മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ നടന്ന ജംഇയ്യത്തുല്‍ ഖുതബാഅ് സംഗമം ആവശ്യപ്പെട്ടു. വൈവിധ്യമാര്‍ന്ന മതവിശ്വാസ സംസ്കാര സമ്പന്നമായ നമ്മുടെ രാജ്യത്ത് ഏക സിവില്‍ കോഡ് നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അത്യധികം ആപല്‍ക്കരമാണ്. രാജ്യത്തിന്റെ മതേതര പൈതൃകം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മേഖല ചെയര്മാന് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് അധ്യക്ഷനായി. സി.പി. ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എന്‍.വി. മുഹമ്മദ് ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. പി.എ. റഹീം ഫൈസി അക്കിപ്പാടം സ്വാഗതവും അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു. സി. മുഹമ്മദലി ഫൈസി, മുഹമ്മദ് കുട്ടി ഫൈസി, ഹബീബ് ഫൈസി, സമദ് ഫൈസി, സംസം ബഷീര്‍, ഷമീര്‍ ഫൈസി, മുഹമ്മദ് ഫൈസി, കെ.സി. ഷൗക്കത്ത് ഫൈസി, സുലൈമാന്‍ ഫൈസി പ്രസംഗിച്ചു. സുന്നീ യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന റഹ്മത്തുല്ലാ ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."