പ്രളയക്കെടുതിയില്‍ യു.പിയും ബിഹാറും, മരണം നൂറ് കടന്നു; കണ്ണുനനയിച്ച് വെള്ളത്തില്‍ മുങ്ങിയ ആശുപത്രിയില്‍ നിസ്സഹായരായി കഴിയുന്ന രോഗികളുടെ ദൃശ്യങ്ങള്‍
പാട്‌ന: കനത്തമഴ മൂലം പ്രളയക്കെടുതി നേരിടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ബിഹാറിലും ഉത്തര്‍ പ്രദേശിലും മാത്രം കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. രണ്ട് സംസ്ഥാനങ്ങളിലെയും മിക്ക സ്ഥലങ്ങളിലും അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ്. നാളെയും കനത്ത മഴ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.
https://twitter.com/i/status/1178023056322617344
റോഡ്, റെയില്‍ ഗതാഗതങ്ങളെല്ലാം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയാണ് ഇപ്പോള്‍. ബിഹാറില്‍ മാത്രം 13 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം യു.പിയിലെ വിവിധ സ്ഥലങ്ങളില്‍ 47പേര്‍ മരിച്ചു. സംസ്ഥാനത്തെ മിക്ക സ്‌കൂളുകള്‍ക്കും ഒരറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ അടിയന്തരമായി പ്രഖ്യാപിച്ചിട്ടുണ്ട്.
https://twitter.com/i/status/1178143025362419712
ശക്തമായ മഴ തുടരുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ജമ്മു കശ്മീരിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ബിഹറിലെ പാട്‌നയിലെ വലിയ സര്‍ക്കാര്‍ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളജില്‍ വെള്ളത്തില്‍ മുങ്ങാറായ കട്ടിലില്‍ നിസ്സഹായതയോടെ കഴിയുന്ന രോഗികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏതുനിമിഷവും കട്ടിലടക്കം മുങ്ങുന്ന അവസ്ഥയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പ്പെടെയാണ് ഇവിടെ കഴിയുന്നത്. ദേശീയ ദുരന്ത നിവരാണ സേനയുടെ 13ഓളം ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെങ്കിലും ശക്തമായി തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."