രാജസ്ഥാനില്‍ സ്‌കൂള്‍കുട്ടികളുടെ ട്രക്ക് ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവര്‍ കൈകോര്‍ത്ത് എല്ലാവരെയും രക്ഷപ്പെടുത്തി- വീഡിയോ
ജയ്പൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതോടെ പലയിടങ്ങിലും വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. പല റോഡുകളും പാലങ്ങളും ആശുപത്രികള്‍ വരെ വെള്ളത്തില്‍ മുങ്ങിയ സ്ഥിതി. തോടുകള്‍ നിറഞ്ഞൊഴുകുന്നു.
രാജസ്ഥാനില്‍ നിന്നുള്ള ഒരു രക്ഷാപ്രവര്‍ത്തന വീഡിയോ ഇപ്പോള്‍ വൈറലാവുന്നുണ്ട്. തോടിനു കുറുകെയുള്ള പാലത്തിലൂടെ ട്രക്കില്‍ വിദ്യാര്‍ഥികള്‍ കയറിപ്പോവുന്നതാണ് ദൃശ്യം. എന്നാല്‍ പകുതിയെത്തുമ്പോഴേക്കും കുത്തൊഴുക്കില്‍പ്പെട്ട് ട്രക്ക് താഴേക്ക് പതിക്കുന്നു. ഇതോടെ അപകടാവസ്ഥയിലായ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ മറുകരയില്‍ നിന്നിരുന്നവര്‍ കൈകോര്‍ത്ത് കയര്‍ എത്തിച്ച് എല്ലാവരെയും രക്ഷപ്പെടുത്തുന്നതാണ് വീഡിയോ.
#WATCH: Narrow escape for 12 school children after the truck they were travelling in veered off the flooded road in Dungarpur, Rajasthan. (28/09) pic.twitter.com/OtelfUn3Z6
— ANI (@ANI) September 29, 2019
രാജസ്ഥാന്‍, ബിഹാര്‍, യു.പി, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇത് വലിയ രീതിയിലുള്ള വെള്ളപ്പൊക്കത്തിനും നൂറിലേറെ പേരുടെ മരണത്തിനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."