HOME
DETAILS

ഇംഗ്ലീഷ് മണ്ണിലെ ആയിരാമത്തെ ശതകം രോഹിതിന്റെ വക

  
backup
June 16, 2017 | 11:49 PM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4


ലണ്ടന്‍: 11ാം ഏകദിന സെഞ്ച്വറി നേടി ഇന്ത്യയെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലേക്ക് എത്തിച്ച ഓപണര്‍ രോഹിത് ശര്‍മ ഒരപൂര്‍വ നേട്ടത്തില്‍ കണ്ണിയായി. ഇംഗ്ലണ്ടിന്റെ മണ്ണില്‍ ക്രിക്കറ്റിലെ മൂന്ന് വിഭാഗങ്ങളിലുമായി പിറക്കുന്ന ആയിരാം സെഞ്ച്വറിയാണ് രോഹിത് ബിര്‍മിങ്ഹാമില്‍ ബംഗ്ലാദേശിനെതിരേ നേടിയത്. ഒരു രാജ്യത്ത് ക്രിക്കറ്റില്‍ ആയിരം ശതകങ്ങള്‍ പിറക്കുന്നതും ആദ്യമായാണ്. 971 മത്സരങ്ങളില്‍ നിന്നാണ് ഇംഗ്ലണ്ടില്‍ 1000 സെഞ്ച്വറികള്‍ പിറന്നത്. ആസ്‌ത്രേലിയയാണ് രണ്ടാമത്. 994 സെഞ്ച്വറികളാണ് ഓസീസ് മണ്ണില്‍ താരങ്ങള്‍ നേടിയത്. ഇംഗ്ലണ്ടില്‍ പിറന്ന 1000 സെഞ്ച്വറികളില്‍ 836 എണ്ണം ടെസ്റ്റിലും ഒന്ന് ടി20യിലും ബാക്കി ഏകദിനത്തിലുമാണ്. 2013ല്‍ ആരോണ്‍ ഫിഞ്ചാണ് ഇംഗ്ലീഷ് മണ്ണില്‍ ഏക ടി20 സെഞ്ച്വറി കണ്ടെത്തിയ താരം. 156 റണ്‍സാണ് താരം നേടിയത്. ബംഗ്ലാദേശിനെതിരേ രോഹിത് ശര്‍മ നേടിയ 123 റണ്‍സ് ഇംഗ്ലീഷ് മണ്ണിലെ 163ാം ഏകദിന സെഞ്ച്വറിയായിരുന്നു. പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 739 മത്സരങ്ങളില്‍ നിന്നായി ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ പിറന്നത് 701 ശതകങ്ങളാണ്. ടെസ്റ്റില്‍ 465ഉം ഏകദിനത്തില്‍ 233ഉം ടി20യില്‍ രണ്ടും സെഞ്ച്വറികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  4 days ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  4 days ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  4 days ago
No Image

ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

National
  •  4 days ago
No Image

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  4 days ago
No Image

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

International
  •  4 days ago
No Image

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

Kerala
  •  4 days ago
No Image

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

crime
  •  4 days ago
No Image

തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും

Kerala
  •  4 days ago
No Image

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

International
  •  4 days ago