HOME
DETAILS

കോന്നിയില്‍ ചിത്രം തെളിഞ്ഞു; സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

  
backup
September 29, 2019 | 5:37 PM

%e0%b4%95%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9e

 

തിരുവല്ല: കോന്നിയില്‍ ബി .ജെ .പി സ്ഥാനാര്‍ഥിയായി കെ .സുരേന്ദ്രന്റെ പേര് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു .ഇടതു മുന്നണി കെ.യു ജനീഷ് കുമാറിനെയും യു.ഡി.എഫ് പി. മോഹന്‍ രാജിനെയും സ്ഥാനാര്‍ഥികളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു .മൂന്ന് പേരും തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുന്നതോടെ കോന്നി പോരാട്ട ചൂടിലേക്ക് നീങ്ങും.
സീതത്തോട് പഞ്ചായത്തിലെ കര്‍ഷക കുടുംബത്തില്‍പ്പെട്ട ഉറുമ്പനി കാലായില്‍ ഉത്തമന്‍ - വിജയമ്മ ദമ്പതികളുടെ മകനാണ് 34 കാരനായ ജനീഷ് കുമാര്‍ .റാന്നി സെന്റ് തോമസ് കോളജ് യൂനിയന്‍ ചെയര്‍മാന്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് അംഗം , സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി , എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ,ഡി.വൈ .എഫ് .ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജനീഷ് നിലവില്‍ ഡി .വൈ .എഫ് .ഐ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജ ക്ഷേമ ബോര്‍ഡ് അംഗവുമാണ്.
യു .ഡി .എഫ് സ്ഥാനാര്‍ഥി പി . മോഹന്‍രാജ് കെ.എസ്.യുവിലൂടെയാണ് പൊതു രംഗത്തെത്തിയത്. യുത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി,ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ആര്‍.എസ്.എസ്സിലൂടെ പൊതുരംഗത്തെത്തി.നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലും കോന്നിയില്‍ യു .ഡി .എഫിലെ അടൂര്‍ പ്രകാശാണ് വിജയിച്ചുകയറിയത്. മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണയും യു .ഡി .എഫ്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ പുറമേക്ക് കെട്ടടങ്ങിയെങ്കിലും ഉള്ളില്‍നീറിപ്പുകയുന്നത് മുന്നണിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന് സീറ്റ് നല്‍കാത്ത വിഷയം പ്രതികൂല ഘടകമാകുമൊ എന്നാണ് ആശങ്ക. റോബിനുമായി രമേശ് ചെന്നിത്തല നടത്തിയ അനുരഞ്ജചര്‍ച്ചയില്‍ മഞ്ഞുരുകിയെങ്കിലും അടൂര്‍ പ്രകാശ് ഇപ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ്.
ഇടതുമുന്നണിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. ജനീഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പ്രതിഷേധവും പിന്നീട് തണുത്തെങ്കിലും ആശങ്ക അകന്നിട്ടില്ല .
കെ.സുരേന്ദ്രന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കോന്നിയില്‍ അങ്കത്തിനിറങ്ങുന്നത് .ലോകസഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ നിന്നും സുരേന്ദ്രന്‍46506 വോട്ട് നേടിയിരുന്നു .ഇത് എന്‍ .ഡി എ യ്ക്ക് പ്രതീക്ഷ നല്‍കുന്നു. ശബരിമല വിഷയം സജീവമാക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അവതരിപ്പിക്കുകയും ചെയ്താല്‍ കോന്നി എന്ന കടമ്പ കടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ശബരിമല തരംഗം പഴയ പോലെ ഫലിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട് . മുന്നണി ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പരസ്യമായ എതിര്‍പ്പ് തുടരുന്നതിന്റെ ആശങ്കയും ബി.ജെ.പി ക്യാംപില്‍ പ്രകടമാണ്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 72800 വോട്ടും എല്‍.ഡി.എഫ് 52502 വോട്ടും എന്‍.ഡി.എ 16713 വോട്ടും നേടി .കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് 49667 വോട്ടും എല്‍.ഡി.എഫ് 46946 വോട്ടും എന്‍.ഡി.എ 46506 വോട്ടും നേടിയിരുന്നു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  14 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  14 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  14 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  14 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  14 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  14 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  14 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  14 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  14 days ago