ഫസ്ബുക്കിലെ 'പെണ്‍കെണി'; മുന്നറിയിപ്പുമായി പൊലിസ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ സജീവമായ 'പെണ്‍കെണി'ക്കെതിരേ മുന്നറിയിപ്പുമായി കേരള പൊലിസ്.
പെണ്‍കുട്ടികളുടെ പേരുകളില്‍ പ്രൊഫൈല്‍ നിര്‍മിച്ച് റിക്വസ്റ്റ് അയച്ച് ചങ്ങാത്തം സ്ഥാപിച്ച ശേഷം സ്വകാര്യ വിഡിയോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായതോടെയാണ് ഫേസ്ബുക്കില്‍ കൂടി തന്നെ മുന്നറിയിപ്പുമായി കേരള പൊലിസ് രംഗത്തെത്തിയത്.സൗഹൃദം സ്ഥാപിച്ച ശേഷം വിഡിയോ കോളിനു ക്ഷണിക്കുകയും വലയിലാകുന്നവരുടെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് പണം ആവശ്യപ്പെടലുമാണ് തട്ടിപ്പുസംഘത്തിന്റെ രീതി.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഈ വിഡിയോ അയച്ചു കൊടുക്കുമെന്നായിരിക്കും ഭീഷണി. ചില ഘട്ടത്തില്‍ അയച്ചു കൊടുക്കുകയും ചെയ്യും. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്.
തട്ടിപ്പിനിരയാകുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തേതന്നെ കൈവശപ്പെടുത്തിയതിനാല്‍ വിഡിയോ ലഭിച്ച ശേഷം ഇവരെ ബ്ലോക്ക് ചെയ്തതു കൊണ്ടോ, അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലമില്ലെന്നും കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടതെന്നുമാണ് പൊലിസിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."