HOME
DETAILS

വയലുകളില്‍ പട്ടാളപ്പുഴു ശല്യം വ്യാപകമാവുന്നു

  
backup
November 06 2018 | 06:11 AM

%e0%b4%b5%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b5%81

കൊപ്പം: വയലുകളില്‍ പട്ടാളപ്പുഴു ശല്യം വ്യാപകമാവുന്നു. വളരെ പെട്ടെന്ന് പെരുകി വിള തിന്നു നശിപ്പിക്കുന്ന ഒരു നിശാശലഭലാര്‍വയാണ് പട്ടാളപ്പുഴു. കരിംകുറ്റിപ്പുഴു, പുഞ്ചപ്പുഴു എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു. നിശാശലഭങ്ങളുടെ പുഴുക്കളാണിവ. ഒരു പെണ്‍ ശലഭം ആയുസ്സില്‍ പലപ്പോഴായി 1200 മുട്ടകള്‍ വരെ ഇടും. ഇലകളുടെ അടിയിലാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന പുഴുക്കള്‍ (ലാര്‍വ) പലതവണ പടം പൊഴിച്ച് വലുതായി സമാധി (പ്യുപ) യാകുന്നതുവരെ ആ ചെടിയുടെ ചുറ്റുവട്ടത്തുള്ള ഇലകളാണ് തിന്നുക. നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഇവ വന്‍കൃഷിനാശത്തിന് കാരണമാകും.
വളരെവേഗത്തില്‍ വ്യാപിക്കുന്ന ഇത്തരം പുഴുക്കള്‍ ദിവസങ്ങള്‍ക്കൊണ്ട് തന്നെ വലിയ കൃഷിത്തോട്ടങ്ങള്‍പോലും പൂര്‍ണമായും നശിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. നെല്ല്, പച്ചപ്പുല്ല്, തോട്ടപ്പയര്‍, മരച്ചീനി, പയര്‍ തുടങ്ങി മിക്ക ചെടികളുടെയും ഇല ഇവ തിന്നുനശിപ്പിക്കുന്നു. ഇളം ഇലകളോടാണു കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ മതിയാകാതെ വന്നാല്‍ മൂത്ത ഇലകളും തിന്നുതീര്‍ക്കുന്നു. കല്‍ സമയം മുഴുവന്‍ തീറ്റയില്‍ മുഴുകുന്ന ഇത്തരം പുഴുക്കള്‍ പക്ഷേ, ആദ്യ ദിവസങ്ങളില്‍ അധികം ഭക്ഷിക്കാറില്ല. അതിനാല്‍ അവയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാതെ പോകും.
അഞ്ച് സെന്റിമീറ്റര്‍ വരെ വളരുന്ന ഇവ വലുതാകുന്നതോടെ ഇലകള്‍ മുഴുവന്‍ തിന്നുതിര്‍ക്കും. ഇലകള്‍ തീര്‍ന്നാല്‍ രാത്രികാലം അടുത്ത മേച്ചില്‍ സ്ഥലം നോക്കി മാര്‍ച്ചു ചെയ്യുന്നതിനാല്‍ പട്ടാളപ്പുഴു (ആര്‍മി വേം) എന്ന പേരും വീണു. ലാര്‍വാദിശ പിന്നിട്ടശേഷം അവ മണ്ണില്‍ മാളങ്ങള്‍ ഉണ്ടാക്കി പ്യൂപ്പകളായി മാറും. പിന്നെ നിശാശലഭങ്ങളായി പുറത്തു വരുംവരെ ഈ ശല്യജീവിയെ കാണില്ല. പടം പൊഴിക്കുന്നതിനസരിച്ചു പുഴുവിന്റെ വലിപ്പത്തിലും നിറത്തിലും മാറ്റം വരും. ഒരിനത്തില്‍ തലയില്‍ ഇംഗ്ലീഷിലെ വി അക്ഷരം കാണപ്പെടുന്നു. നെല്‍പ്പാടങ്ങളില്‍ സാധാരണരീതിയില്‍ ഈ പുഴുവിന്റെ ആക്രമണം കണ്ടുതുടങ്ങിയാല്‍ സാധാരണ ചെയ്യുന്നത് പാടം മുഴുവനായി ഒരുദിവസം വെള്ളത്തില്‍ മുക്കിയിടുകയാണ്. വെള്ളം കയറുമ്പോള്‍ ഇവയെ ഓലത്തുമ്പില്‍നിന്ന് ചൂലുകൊണ്ട് തട്ടി വെള്ളത്തിലിടണം. പിറ്റേ ദിവസം വെള്ളം വറ്റിക്കുമ്പോഴേക്കും പുഴുക്കളെല്ലാം ചത്തിരിക്കും. വെള്ളം വറ്റിച്ചശേഷം സിന്തെറ്റിക് പൈറീത്രോയിഡ് വിഭാഗത്തില്‍ പെടുന്ന കീടനാശിനികള്‍ തളിക്കണം. പട്ടാളപ്പുഴുവിന്റെ ആക്രമണം നിയന്ത്രണ വിധേയമാക്കാമെങ്കിലും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല. വരമ്പുകളിലൂടെയാണ് മറ്റ് പാടശേഖരങ്ങളിലേക്ക് പട്ടാളപ്പുഴു പരക്കുന്നത്. അതിനാല്‍ നിര്‍ബന്ധമായും പാടവരമ്പുകളില്‍ കീടനാശിനി അടിക്കണം.
നുവാന്‍ എന്ന കീടനാശിനിയാണ് ഇവയെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഈ കീടനാശിനി വീര്യം കുടിയതായതിനാല്‍ തന്നെ ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും പാലിച്ചു മാത്രമെ തളിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. വിളക്ക് കെണികള്‍ സ്ഥാപിക്കുന്നതുകൊണ്ട് രാത്രി പുറത്തിറങ്ങുന്ന ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago