മഞ്ചേശ്വരത്ത് മത്സരത്തിന് മൊഞ്ചേറും,13 പേര് രംഗത്ത് : സമര്‍പ്പിച്ചത് 18 പത്രികകള്‍
കാസര്‍കോട്: ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് പ്രമുഖ കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 13 പേരാണ് മത്സര രംഗത്തുള്ളത്. അതെ സമയം 18 പേര് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാന കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഡമ്മി പത്രികയും ഉള്‍പ്പെടെയാണ് എണ്ണം 18 ആയി ഉയര്‍ന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന് രാവിലെ 11.30 ഓടെ വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസര്‍ എന്‍.സുരേന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, അഡ്വ. സുബ്ബയ്യ റായി, മണ്ഡലം യു.ഡി.എഫ് ചെയര്മാന് ടി.എ മൂസ, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ ഉള്‍പ്പെടെയുള്ള നേതാക്കളും ഖമറുദ്ധീനെ അനുഗമിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍റൈ ഇന്നലെ രാവിലെ 11ന് കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ജില്ലാ കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തില്‍ നിന്ന് നേതാക്കള്‍ക്കൊപ്പം എത്തിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീഷ് തന്ത്രി കുണ്ടാറും കലക്ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച രാവിലെ 11 നു നടക്കും. പിന്‍വലിക്കാനുള്ള സമയം ഈമാസം 3വരെയാണ്. 2.14 713 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."