ദുരിതമഴ തോര്‍ന്നു; ഇവര്‍ക്കിനി അമ്മക്കൂടിന്റെ തണല്‍
ചെറുവത്തൂര്‍: ഇരമ്പിയെത്തുന്ന മഴയില്‍ നഞ്ഞു കുതിര്‍ന്നു ഇവര്‍ക്കിനി അന്തിയുറങ്ങേണ്ട. പിലിക്കോട് പടുവളത്തെ പാറു അമ്മയ്ക്കും നാരായണിക്കും സുരക്ഷിതമായി കയറികിടക്കാന്‍ ഇനി അമ്മക്കൂടിന്റെ തണല്‍. ചന്തേര ജനമൈത്രി പൊലിസ്, നുബാക് എഫ് സി ചന്തേര പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് കമ്മിറ്റി, അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിങ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് വീട് ഒരുക്കിയത്.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയില്‍ ദുരിതജീവിതം നയിക്കുകയായിരുന്നു കോതോളി പടിഞ്ഞാറേ പുരയില്‍ പാറുവും നാരായണിയും. നാരായണിയുടെ പീതൃസഹോദരിയാണ് പാറു. ചുമര്‍ വിണ്ടു കീറി അപകടത്തിലുള്ള കൊച്ചു കൂരയില്‍ നനഞ്ഞ നിലത്തായിരുന്നു ഇരുവരുടെയും ഉറക്കം. കൈകാലുകള്‍ ഒരു ഭാഗം തളര്‍ന്നതിനാല്‍ പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാരായണി. ഇവര്‍ക്ക് കൈത്താങ്ങുമായി ജനമൈത്രി പൊലിസും സുമനസുകളും മുന്നിട്ടിറങ്ങുകയായിരുന്നു. ഒരു മാസത്തിനുള്ളിലാണ് വീടിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചത്.
ഇന്ന് വൈകിട്ട് 4.30 ന് കരുണാകരന്‍ എം.പി താക്കോല്‍ കൈമാറും. ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."