തമിഴ്‌നാട്ടില്‍ 2340 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അപേക്ഷകര്‍ക്ക് തമിഴ് നിര്‍ബന്ധം
ചെന്നൈ: തമിഴ്‌നാട്ടിലെ 2340 അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. സെപ്റ്റംബര്‍ നാല് മുതല്‍ 24 വരെ http://www.trb.tn.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തില്‍ പഠിപ്പിക്കാനും അറിയാവുന്നരാകണം.
പത്താംക്ലാസ്/പ്ലസ്ടു വരെ തമിഴ് പഠിക്കാത്തവരാണ് അപേക്ഷകരെങ്കില്‍ അവര്‍ തമിഴ്‌നാട് പി.എസ്.സി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റില്‍ ജയിച്ചിരിക്കണം.
ശമ്പളം: 57,700 1,82,400 രൂപ.
2340 Assistant Professor Vacancies in Tamil Nadu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."