മനയ്ക്കപ്പാടം റെയില്‍വേ അടിപ്പാതയുടെ രണ്ടാം ഘട്ട നിര്‍മാണം ഉടന്‍
ഏറ്റുമാനൂര്‍: പാത ഇരട്ടിപ്പിക്കലിന്റെയും സ്റ്റേഷന് നവീകരണത്തിന്റെയും ഭാഗമായി അതിരമ്പുഴ റോഡില്‍ മനയ്ക്കപാടത്തെ റെയില്‍വേ അടിപ്പാതയുടെ രണ്ടാം ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
നിലവിലെ പാലത്തോട് ചേര്‍ന്ന് രണ്ട് വരി ട്രാക്കോടു കൂടി പുതിയ പാലം നിര്‍മിച്ച് കഴിഞ്ഞ ആഴ്ച ഗതാഗതം തിരിച്ചു വിട്ടിരുന്നു. ഒരു ട്രാക്കാണ് പഴയ പാലത്തിലുള്ളത്. സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് നാല് വരി ട്രാക്കാണ് വരേണ്ടത്.
അതുകൊണ്ടുതന്നെ പുതുക്കി പണിയുന്ന പാലം രണ്ട് ട്രാക്കുകളോടു കൂടി വീതി കൂട്ടിയായിരിക്കും പണിയുക.
പുതിയ റെയില്‍വേ സ്റ്റേഷനില്‍ നാല് പ്ലാറ്റ്ഫോമുകളാണ് യാത്രക്കാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകലിലെ പഴയ ട്രാക്കുകള്‍ നവീകരിണത്തിനായി പൊളിക്കും. മൂന്നും നാലും പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇപ്പോല്‍ ഗതാഗതം.
അതിരമ്പുഴ, യൂനിവേഴ്സിറ്റ്, മെഡിക്കല്‍ കോളജ് ഭാഗങ്ങളില്‍ നിന്നുള്ള സ്ഥിരം യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാതെ പ്ലാറ്റുഫോമുകളില്‍ എത്തുന്നതിനുള്ള സംവിധാനവും റെയില്‍വേ ഒരുക്കി.
അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്ത് ബസിറങ്ങുന്ന യാത്രക്കാര്‍ക്ക് അവിടെനിന്നും മൂന്നും നാലും പ്ലാറ്റ്ഫോമുകളിലേക്ക് എളുപ്പം എത്താനായി സ്റ്റെപ്പുകള്‍ പണിതത് കഴിഞ്ഞ ദിവസം തുറന്നു കൊടുത്തു. നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം അവസാനഘട്ടത്തിലാണ്. നിലവില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം അതിരമ്പുഴ റോഡിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."