HOME
DETAILS

വനപാത?...

  
backup
November 07 2018 | 05:11 AM

%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%be%e0%b4%a4

നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയ പാത കാട്മൂടി കിടക്കുന്നു

കാസര്‍കോട്: ജില്ലയിലെ ദേശീയപാതയോരം ഭൂരിഭാഗവും കാട് മൂടി കിടക്കുന്നതിനെ തുടര്‍ന്ന് പാതയില്‍ വന്‍ അപകട ഭീഷണി. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന തരത്തില്‍ അധികൃതര്‍ കിടന്നുറങ്ങുന്നു. ജില്ലയില്‍ ഏറെ അപകട സാധ്യതയുള്ള ചെര്‍ക്കള ബെവിഞ്ച വളവ്, തെക്കില്‍ ചട്ടഞ്ചാല്‍ വളവ്, ചാലിങ്കാല്‍ കേളോത്ത് വളവ് എന്നിവിടങ്ങളിലാണ് പാതയോരം കാട് മൂടി കിടക്കുന്നത്. ഏറെ വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള പ്രസ്തുത പ്രദേശങ്ങളില്‍ ആളുകള്‍ വാഹനാപകടത്തില്‍ മരിക്കുകയും മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ കണ്‍ മുന്നിലുണ്ടായിട്ടും അധികൃതര്‍ പാതയോരം കാടുമൂടി കിടക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണ്.
എന്നാല്‍ പാതയില്‍ കൂടി പ്രതിദിനം ആറായിരത്തിലധികം വാഹനങ്ങളാണ് കടന്നു പോകുന്നത്. കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറികള്‍ മുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന ചെറുകിട വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നു പോകുന്നത് അപകട ഭീതി ഉയര്‍ത്തിയാണ്.
വളവുകളും ഇറക്കങ്ങളും ഉള്ള പാതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ വച്ചു പോലും കാണാന്‍ സാധിക്കാത്ത തരത്തിലാണ് കാടുകള്‍ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതാത് പഞ്ചായത്ത് പരിധികളില്‍ പാതയോരത്തെ കാടുകള്‍ വെട്ടി തെളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രസ്തുത രീതിയും നടപ്പിലാകുന്നില്ല.
ദേശീയ പാത അധികൃതര്‍ക്കും കാട് വളര്‍ന്നു അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാതയെ സംബന്ധിച്ച് യാതൊരു കുലുക്കവും ഇല്ല. അതെ സമയം പ്രതിദിനം നൂറു കണക്കിന് വാഹനങ്ങളിലായി ആയിരങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ വാഹനമോടിക്കുന്നവരുടെ കണ്ണൊന്നു പിഴച്ചാല്‍ അപകടം സുനിശ്ചിതമെന്ന് മാത്രമല്ല വന്‍ ദുരന്തം തന്നെ സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷം പാതയോരത്തെ കാട് വെട്ടി തെളിക്കാതെ വന്നതോടെ പാതയോരം അപകടാവസ്ഥയിലായിരുന്നു. എന്നാല്‍ ഈവര്‍ഷവും കാടുകള്‍ വെട്ടി തെളിക്കാന്‍ നടപടിയില്ലാതെ വന്നതോടെ കൂറ്റന്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പാതയില്‍ കൂടി വരുന്നുണ്ടെങ്കില്‍ പോലും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇത്തരം വാഹങ്ങള്‍ പോലും കാണാന്‍ പറ്റാത്ത രീതിയില്‍ കാടുകള്‍ ഉയര്‍ന്നു വളര്‍ന്നു പന്തലിച്ചിട്ടുണ്ട്.
പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള അപകട സൂചനാ ബോര്‍ഡുകളും സുരക്ഷാ വിളികളും ഉള്‍പ്പെടെ കാട് മൂടിയ അവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. ഇത് ഇതര സംസ്ഥാങ്ങളില്‍ നിന്നും ഉള്‍പ്പെടെ വാഹനവുമായി വരുന്നവരെ അപകടത്തില്‍ ചാടിക്കുന്നു.
പാത പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വാഹങ്ങള്‍ ഓടിക്കുമ്പോള്‍ വളവും തിരിവും പൊടുന്നനെ ശ്രദ്ധയില്‍ പെടുകയും പൊടുന്നനെ വാഹനത്തിന്റെ വേഗത കുറക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ വാഹനം മറിയുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു. പല വാഹന ജീവനക്കാരും ഭാഗ്യം കൊണ്ട് മാത്രമാണ് അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്.
വളവു തിരിവുകളുള്ള പാതയില്‍ ഒരുഭാഗം കുന്നും മറുഭാഗം ആഴത്തിലുള്ള കൊക്കയുമാണ്. വാഹനംപൊടുന്നനെ വേഗത കുറക്കാന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം വിട്ടു താഴേക്കു പതിക്കാനുള്ള സാഹചര്യം കൂടുതലായിട്ടും കാട് വെട്ടി തെളിക്കാനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഇല്ലാത്തത് പ്രദേശത്തെ ജനങ്ങളെയും ഭീതിയിലാക്കിയിട്ടുണ്ട്.
വാഹനം നിയന്ത്രണം തെറ്റി കൊക്കയുള്ള ഭാഗത്തേക്ക് വീണാല്‍ ആളുകള്‍ താമസിക്കുന്ന വീടുകള്‍ക്ക് മുകളിലാണ് ഏറെയും പതിക്കുക.
പാതയോരത്തെ കാട് വെട്ടി തെളിച്ചു വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച ഉണ്ടാക്കാന്‍ അധികൃതര്‍ ഒരുങ്ങുമോയെന്ന ചോദ്യമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago