സ്കൂളിലേക്കു പോയ ബാലികയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു
നെടുമങ്ങാട്: രാവിലെ സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.
ഈ മാസം ഒന്നിനായിരുന്നു സംഭവം.അരുവിക്കര പൊലിസില്‍ രക്ഷിതാക്കള്‍ വിവരം അറിയിച്ചുവെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ റൂറല്‍ എസ്.പിക്കു പരാതി നല്കി. എസ്.പി നിര്‍ദ്ദേശിച്ചതനുസരിച്ച് നെടുമങ്ങാട് സി.ഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സി.ഐയുടെ നിര്‍ദ്ദേശ പ്രകാരം അരുവിക്കര പൊലിസാണ് മൊഴി രേഖപ്പെടുത്തി ഇപ്പോള്‍ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
പൊലിസ് പറയുന്നത് .ഒന്നാം തീയതി രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു യുവാവ് സ്കൂളില്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി. അരുവിക്കര ഡാം പരിസരം ഉള്‍പ്പെടെ പലഭാഗങ്ങളിലും ചുറ്റിയ ശേഷം ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുവന്ന് ഇറക്കി വിട്ടു. നിമിഷങ്ങള്‍ക്കകം എത്തിയ മറ്റൊരു ഓട്ടോയില്‍ ഉണ്ടായിരുന്ന യുവാവ് കുട്ടിയെ കയറ്റി ആളില്ലാത്ത ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.രണ്ടാമത് കയറ്റി കൊണ്ടുപോയ ഓട്ടോയിലെ ഡ്രൈവറാണ് താക്കോല്‍ ഉപയോഗിച്ച് യുവാവിന് വീട് തുറന്നു കൊടുത്തത്. പീഡനത്തിന് ശേഷം കുട്ടിയെ തിരികെ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുവിടുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് നില്ക്കുന്നതു കണ്ടവരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. അവരെത്തി അരുവിക്കര പൊലിസില്‍ അറിയിച്ചെങ്കിലും അവര്‍ കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇവര്‍ എസ്.പിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."