പാരിസില്‍ പൊലിസ് ആസ്ഥാനത്ത് കത്തിക്കുത്ത്; അക്രമിയും പൊലിസുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ഫ്രാന്‍സ്: പാരിസിലെ പൊലിസ് ആസ്ഥാനത്ത് യുവാവ് നടത്തിയ കത്തിക്കുത്തില്‍ നാല് പൊലിസുകാര്‍ കൊല്ലപ്പെട്ടു. അക്രമിയായ യുവാവിനെ പൊലിസുകാര്‍ വെടിവച്ചുകൊന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് വച്ചാണ് ഇയാളെ പൊലിസ് വധിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി അറിയിച്ചു.
ജോലി സംബന്ധമായുണ്ടായ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം കാരണം യുവാവ് നടത്തിയ കൂട്ടക്കുരുതിയാണിതെന്ന് സൂചനയുണ്ട്. അതേസമയം കൃത്യം നടത്തിയതിന്റെ കാരണം സംബന്ധിച്ച് പൊലിസ് ഔദ്യോഗിക സ്ഥിരീകരണത്തിലെത്തിയിട്ടില്ല. 2015 മുതല്‍ രാജ്യത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കെതിരേ അധികൃതര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
തീവ്രവാദികള്‍ നടത്തുന്ന വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ മുതല്‍ തോക്കും കത്തിയും ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെയും മറ്റുമായി ഇതുവരേ 250ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 2015 ജനുവരിയില്‍ കാലാഷ്‌നിക്കോവ് തോക്കുകളുമായി ചാര്‍ലിസ് ഹെബ്ദോ വാരികയുടെ ഓഫിസിലെത്തിയ രണ്ട് പേര്‍ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം പാരിസില്‍ ജനങ്ങളെയാകെ നടക്കിയിരിക്കുകയാണ് പൊലിസ് ആസ്ഥാനത്ത് നടന്ന കത്തിക്കുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."